ഇന്ത്യയിൽ മതസ്വാതന്ത്ര്യം അപകടത്തില്‍: യുഎസ്



വാഷിങ്‌ടൺ> മതസ്വാതന്ത്ര്യം ഇന്ത്യയിൽ അപകടത്തിലാണെന്ന്‌ അമേരിക്കൻ സർക്കാർ റിപ്പോർട്ട്‌. തുടർച്ചയായ നാലാം വർഷമാണ്‌ അന്താരാഷ്ട്ര മതസ്വാതന്ത്ര്യം പഠിക്കാൻ അമേരിക്ക നിയോഗിച്ച ഉഭയകക്ഷി കമിഷൻ ഇന്ത്യയിൽ മതസ്വാതന്ത്ര്യം നേരിടുന്ന ഭീഷണിയിലേക്ക്‌ വിരൽ ചൂണ്ടുന്നത്‌. വിഷയത്തിൽ ഇന്ത്യയെ ‘പ്രത്യേക ആശങ്ക നിലനിൽക്കുന്ന രാജ്യ’മായി പ്രഖ്യാപിക്കണമെന്ന ആവശ്യം റിപ്പോർട്ട്‌ ഈ വർഷവും ആവർത്തിച്ചു. ഇറാൻ, പാകിസ്ഥാൻ തുടങ്ങി 12 രാജ്യങ്ങളെയാണ്‌ പ്രത്യേക ആശങ്ക നിലനിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിലുള്ളത്. അഫ്‌ഗാനിസ്ഥാൻ, നൈജീരിയ, സിറിയ, വിയറ്റ്‌നാം എന്നിവയ്ക്കൊപ്പമാണ്‌ ഇന്ത്യയെയും പുതുതായി പട്ടികയിൽ ഉൾപ്പെടുത്തിയത്‌. ശ്രീലങ്കയെ പ്രത്യേകമായി നിരീക്ഷിക്കേണ്ട രാജ്യമായും പരാമർശിക്കുന്നു. ഇന്ത്യയിൽ മതസ്വാതന്ത്ര്യം 2022ൽ കൂടുതൽ അപകടത്തിലായെന്നും റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു. ‘ ഇന്ത്യൻ സർക്കാർ ഭരണസംവിധാനം വഴി മതവേർതിരിവ്‌ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. മതപരിവർത്തനം, മതാതീതമായുള്ള ബന്ധങ്ങൾ, ഹിജാബ്‌ ധരിക്കൽ, ഗോവധം തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി മുസ്ലിം, ക്രിസ്‌ത്യൻ, ദളിത്‌, സിഖ്‌, ആദിവാസികൾ തുടങ്ങിയവരെ അടിച്ചമർത്തുന്നു. 2014 മുതൽ ബിജെപി സർക്കാർ ന്യൂനപക്ഷങ്ങൾക്ക്‌ മതസ്വാതന്ത്ര്യം നിഷേധിക്കുന്ന നയങ്ങളാണ്‌ സ്വീകരിക്കുന്നത്‌’–- റിപ്പോർട്ട്‌ പറയുന്നു.   Read on deshabhimani.com

Related News