മാന്ദ്യഭീതിയിൽ യുഎസ് ; ഇടിഞ്ഞ്‌ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ



വാഷിങ്‌ടൺ തുടർച്ചയായ രണ്ടാം പാദത്തിലും ഇടിഞ്ഞ്‌ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ. മിക്ക രാജ്യങ്ങളിലും സാമ്പത്തികമാന്ദ്യമായി കണക്കാക്കാവുന്ന അവസ്ഥയാണിത്‌. തുടർച്ചയായുള്ള സമ്പദ്‌വ്യവസ്ഥയുടെ കീഴോട്ടുപോക്ക്‌ ജനങ്ങളെ ഭീതിയിൽ ആക്കി.നിലവില്‍ ഇന്ധനത്തിനും നിത്യോപയോഗ സാധനങ്ങൾക്കും 1981നു ശേഷമുള്ള ഏറ്റവും വലിയ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. നഷ്ടപ്പെടുന്ന ജനപിന്തുണ ഉറപ്പിക്കാൻ പ്രസിഡന്റ്‌ ജോ ബൈഡൻ നടത്തുന്ന ശ്രമങ്ങൾ ജനങ്ങൾ വിശ്വാസത്തിൽ എടുത്തിട്ടില്ല. തൊഴിലില്ലായ്മ നിരക്ക്‌ 3.6 ശതമാനമായി തുടരുന്നു. വർഷത്തിന്റെ ആദ്യ മൂന്നുമാസം സമ്പദ്‌വ്യവസ്ഥ 1.6 ശതമാനം ഇടിഞ്ഞിരുന്നു. രാജ്യത്ത്‌ പണപ്പെരുപ്പം ജൂണിൽ 9.1 ശതമാനമായി. പലിശനിരക്ക്‌ വീണ്ടും കൂട്ടിയതായി സെൻട്രൽ ബാങ്ക്‌ ബുധനാഴ്ച പ്രഖ്യാപിച്ചു. 0.75 ശതമാനമാണ്‌ കൂട്ടിയത്‌. മാർച്ചിനുശേഷമുള്ള രണ്ടാം വർധനയാണിത്‌. ഭവന മേഖലയിലെ ബിസിനസ്‌ കുത്തനെ ഇടിഞ്ഞു. മെറ്റ ഉൾപ്പെടെയുള്ള വമ്പൻ കമ്പനികൾപോലും ഓഹരിവിപണിയിൽ തകർച്ച നേരിടുന്നു. പുതിയ നിയമനങ്ങൾ കുറയ്ക്കുമെന്ന്‌ ജനറൽ മോട്ടോഴ്‌സ്‌ ഉൾപ്പെടെയുള്ള കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്‌. റിയൽ എസ്‌റ്റേറ്റ്‌ മേഖലയിൽ പിരിച്ചുവിടലിനും തുടക്കമായി. Read on deshabhimani.com

Related News