ഫിലിപ്പീൻസിൽ അമേരിക്കയ്ക്ക്‌ 
4 സൈനികത്താവളംകൂടി



മനില ചൈനയ്ക്കെതിരായ നീക്കം ശക്തമാക്കാൻ ഫിലിപ്പീൻസിൽ നാല്‌ സൈനികത്താവളംകൂടിയൊരുക്കി അമേരിക്ക. ഇതോടെ വടക്ക്‌ ദക്ഷിണ കൊറിയയും ജപ്പാനുംമുതൽ തെക്ക്‌ ഓസ്‌ട്രേലിയവരെയുള്ള പ്രദേശത്ത്‌ അമേരിക്കയുടെ സൈനികസാന്നിധ്യം സുശക്തമായി. തയ്‌വാനും ദക്ഷിണ ചൈന കടലുമായി അതിർത്തി പങ്കിടുന്ന ഫിലിപ്പീൻസിൽ പുതിയ സൈനികത്താവളങ്ങൾകൂടി യാഥാർഥ്യമാകുന്നതോടെ ചൈനയുടെ നീക്കങ്ങൾ അമേരിക്കയ്ക്ക് കൃത്യമായി നിരീക്ഷിക്കാനാകും. 30 വർഷംമുമ്പ്‌ അമേരിക്കന്‍ കോളനിയായിരുന്ന ഫിലിപ്പീൻസിലെ അഞ്ചിടത്ത്‌ നിലവില്‍ യുഎസ് സൈനികതാവളമുണ്ട്. പുതിയ അഞ്ച്‌ താവളം എവിടെയാകുമെന്ന്‌ വ്യക്തമാക്കിയിട്ടില്ല. മൂന്നെണ്ണം തയ്‌വാനോട്‌ ചേർന്നുള്ള ലുസോണിലാകാനാണ്‌ സാധ്യത. Read on deshabhimani.com

Related News