ഹരിതഗൃഹ വാതക ഉയർച്ച കാലാവസ്ഥാ പ്രശ്‌നങ്ങൾക്ക്‌ കാരണമായി: യുഎൻ



ഡൽഹി> ഹരിതഗൃഹ വാതകങ്ങളുടെ ഉയർച്ച ആഗോളതലത്തിൽ വരൾച്ച, വെള്ളപ്പൊക്കം, ഉഷ്‌ണതരംഗം എന്നിവ വർധിക്കാൻ കാരണമായെന്ന്‌ യുഎൻ ഏജൻസിയായ വേൾഡ്‌ മെട്രോളജിക്കൽ ഓൾഗനൈസേഷന്റെ (ഡബ്ല്യുഎംഒ) വാർഷിക റിപ്പോർട്ട്‌. ഉഷ്‌ണതരംഗം കാരണം 2022ൽ യൂറോപ്പിൽമാത്രം 15,700 ആളുകൾ മരിച്ചു. കാർബൺ ഡയോക്സൈഡ്‌, മീഥൈൻ, നൈട്രസ്‌ ഓക്സൈഡ്‌ എന്നിവയാണ്‌ 2022ൽ പ്രധാനമായും വർധിച്ചതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. വരൾച്ച, വെള്ളപ്പൊക്കം, ഉഷ്‌ണതരംഗം എന്നിവ എല്ലാ ഭൂഖണ്ഡങ്ങളെയും ബാധിച്ചു. കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കി. കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നതോടൊപ്പം ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത്‌ വർധിച്ചത്‌ കാലാവസ്ഥാ പ്രശ്‌നങ്ങൾക്ക്‌ കാരണമായെന്ന്‌ ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ പെറ്റേരി താലസ് പ്രസ്താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News