രക്ഷാസമിതി : ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ 
പിന്തുണച്ച്‌ ബൈഡൻ



വാഷിങ്‌ടൺ ഇന്ത്യ, ജർമനി, ജപ്പാൻ എന്നീരാജ്യങ്ങള്‍ക്ക്  യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം നൽകുന്നതിനെ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ അനുകൂലിക്കുന്നതായി വൈറ്റ്‌ ഹൗസ്‌. ഇതിനായി നിരവധി നടപടിക്രമം പൂർത്തിയാക്കേണ്ടതുണ്ടെന്നും വൈറ്റ്‌ ഹൗസ്‌ വൃത്തങ്ങൾ വ്യക്തമാക്കി. ബുധനാഴ്ച യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത ബൈഡൻ, രക്ഷാസമിതി നവീകരിക്കണമെന്ന ആവശ്യം ആവർത്തിച്ചു. പ്രളയക്കെടുതിയിലായ പാകിസ്ഥാനെ സഹായിക്കാൻ ലോകരാജ്യങ്ങൾ മുന്നോട്ടുവരണമെന്നും ബൈഡൻ ആവശ്യപ്പെട്ടു.  ഉക്രയ്‌നിൽ റഷ്യ നടത്തുന്ന യുദ്ധം യുഎൻ ചാർട്ടറിന്റെ ലംഘനമാണെന്നും പറഞ്ഞു. അതേസമയം, ഇന്ത്യക്ക്‌ സ്ഥിരാംഗത്വം ഇല്ലാത്തത്‌ യുഎൻ രക്ഷാസമിതിക്ക്‌ വലിയ കുറവ്‌ വരുത്തുന്നതായി വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ ന്യൂയോർക്കിൽ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. Read on deshabhimani.com

Related News