സമുദ്രത്തിന്റെ 30 ശതമാനം സംരക്ഷിതമേഖലയാക്കും ; ഐക്യരാഷ്‌ട്ര സംഘടനാ 
 നേതൃത്വത്തിൽ 
 കരാറിന്‌ ധാരണ



ന്യൂയോർക്ക്‌ 2030 ഓടെ സമുദ്രത്തിന്റെ മുപ്പത്‌ ശതമാനം സംരക്ഷിത മേഖലയാക്കാൻ ലക്ഷ്യമിട്ട്‌ അന്താരാഷ്‌ട്ര കരാർ. ന്യൂയോർക്കിലെ ഐക്യരാഷ്‌ട്ര സംഘടന ആസ്ഥാനത്ത് 38 മണിക്കൂർ നീണ്ട ചർച്ചകൾക്കുശേഷമാണ്‌ കരാറിന്‌ ധാരണയായത്‌. 10 വർഷമായി തുടരുന്ന ആലോചനകൾക്ക്‌ ഒടുവിലാണ്‌ കരാറായത്‌. സമുദ്രത്തിലെ ആവാസവ്യവസ്ഥ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ്‌ കരാർ. സമുദ്രസംരക്ഷണത്തിനായി ഇതിന്‌ മുൻപ്‌ 1982ലാണ്‌ വിവിധ രാജ്യങ്ങൾ അന്താരാഷ്‌ട്ര കരാറിൽ ഒപ്പുവയ്‌ക്കുന്നത്‌. നിലവിൽ സമുദ്രത്തിന്റെ 1.2 ശതമാനം മാത്രമാണ്‌ സംരക്ഷിക്കപ്പെടുന്നത്‌. പരിസ്ഥിതി മലിനീകരണം, കപ്പൽ ഗതാഗതം, അമിതമായ മീൻപിടിത്തം തുടങ്ങിയവമൂലം ഏകദേശം 10 ശതമാനം സമുദ്രജീവികൾ വംശനാശ ഭീഷണി നേരിടുന്നതായാണ്‌ റിപ്പോർട്ട്‌. ഈ സാഹചര്യത്തിലാണ്‌ പുതിയ കരാർ. കരാർ പ്രകാരം സംരക്ഷിത പ്രദേശങ്ങളിൽ കപ്പൽ ഗതാഗതത്തിനും മീൻപിടിത്തത്തിനും ആഴക്കടൽ ഖനനത്തിനും നിയന്ത്രണങ്ങൾ വരും.   Read on deshabhimani.com

Related News