റഷ്യന്‍ അതിര്‍ത്തിയിലെത്തിയെന്ന് ഉക്രയ്ന്‍



ഖാര്‍കീവ്> റഷ്യക്കെതിരായ ആക്രമണത്തില്‍ തിങ്കളാഴ്‌ച ഓരോ ​ഗ്രാമമായി തിരിച്ചുപിടിക്കുന്നുവെന്ന് അവകാശപ്പെട്ട് ഉക്രയ്ന്‍. ചിലയിടങ്ങളില്‍ സൈനികര്‍ റഷ്യന്‍ അതിര്‍ത്തിക്ക് അടുത്തെത്തിയതായും ഖാര്‍കീവ് പ്രവിശ്യ റീജണല്‍ ​ഗവര്‍ണര്‍ ഒലെ സിനിഹൂബ പറഞ്ഞു. ഒരുദിവസംകൊണ്ട് ഇരുപതിലധികം ജനവാസകേന്ദ്രങ്ങള്‍ മോചിപ്പിച്ചതായും ഉക്രയ്ന്‍ സായുധസേനാ മേധാവി അറിയിച്ചു. ഫെബ്രുവരി 24ന് ഉക്രയ്നില്‍ സൈനിക നടപടി ആരംഭിച്ച് 200 ദിവസം പിന്നിടുമ്പോഴാണ് റഷ്യ സൈന്യത്തെ പിന്‍വലിച്ചത്. ഉക്രയ്ന്‍ തിരിച്ചുപിടിച്ചെന്ന് അവകാശപ്പെടുന്ന സ്ഥലങ്ങളില്‍നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങിയത് റഷ്യ സ്ഥിരീകരിച്ചു. എന്നാല്‍, അത് സൈന്യത്തെ പുനഃസംഘടിപ്പിക്കാന്‍ വേണ്ടിയാണെന്ന് അവര്‍ അറിയിച്ചു. Read on deshabhimani.com

Related News