തെക്കന്‍ ഉക്രയ്ന്‍ 
റഷ്യയുടെ ഭാ​ഗമാകുന്നു



കീവ്‌ ഉക്രയ്‌നിൽ സൈനിക നടപടി നൂറു ദിവസം പിന്നിടുമ്പോൾ പിടിച്ചെടുത്ത പ്രദേശങ്ങൾ രാജ്യത്തിന്റെ ഭാ​ഗമാക്കാന്‍ നീക്കം നടത്തി റഷ്യ. പലയിടത്തും ഉക്രയ്‌ൻ കറൻസിയായ ഹ്രിവ്‌നിയ നിരോധിച്ച്‌ പകരം റൂബിൾ പ്രചാരത്തിലാക്കുന്നു. പൗരന്മാർക്ക്‌ റഷ്യന്‍ പാസ്‌പോർട്ടും നല്‍കിതുടങ്ങി. അധീനതയിലായ തെക്കൻ ഉക്രയ്‌ൻ മേഖലകളിലാണ് ഈ നീക്കം. കെർസൺ മേഖലയിൽ റൂബിളാണ്‌ ഇപ്പോൾ ഔദ്യോഗിക കറൻസി. സപോറിഴ്‌ഷ്യ മേഖലയിലുള്ളവർക്ക്‌ പാസ്‌പോർട്ടും നൽകി. ഭൂരിഭാഗം പേരും റഷ്യൻ ഭാഷ സംസാരിക്കുന്ന കിഴക്കൻ യൂറോപ്പിലെ ഡോൺബാസ്‌ മേഖലയിലുള്ളവരും റഷ്യയുടെ ഭാഗമാകാനാണ്‌ ആഗ്രഹിക്കുന്നത്‌. ഇവിടെയും ഏറ്റുമുട്ടൽ തുടരുന്നു. തുടക്കത്തിലേ പിടിച്ചെടുത്ത മെലിറ്റോപോൾപോലുള്ള പ്രദേശങ്ങളിൽ മേയർമാരെയും മറ്റും റഷ്യ മാറ്റി നിയമിച്ചു. ഇതേ രീതിതന്നെയാണ്‌ മറ്റിടങ്ങളിലും തുടരുന്നത്‌. റഷ്യൻ എണ്ണ നിരോധിച്ച്‌ ഇയു റഷ്യൻ എണ്ണയ്‌ക്ക്‌ ഔദ്യോഗികമായി നിരോധനം ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ. റഷ്യൻ ബാങ്കുകൾക്കും മാധ്യമസ്ഥാപനങ്ങൾക്കുമുള്ള നിരോധനവും വെള്ളിയാഴ്‌ച ഇയു അംഗീകരിച്ചു. ആറു മാസത്തിനുള്ളിൽ റഷ്യൻ ക്രൂഡ്‌ ഓയിൽ നിർത്തലാക്കുമെന്ന്‌ ഇയു അറിയിച്ചു. യൂറോപ്യൻ യൂണിയൻ 25 ശതമാനം എണ്ണയും റഷ്യയിൽനിന്നാണ്‌ ഇറക്കുമതി ചെയ്യുന്നത്‌. Read on deshabhimani.com

Related News