2 റഷ്യൻ സൈനികർക്ക്‌ ശിക്ഷ വിധിച്ച്‌ ഉക്രയ്‌ൻ



കീവ്‌> യുദ്ധക്കുറ്റത്തിനും പാർപ്പിടങ്ങൾ ഷെല്ലിട്ട്‌ തകർത്തതിനും രണ്ട്‌ റഷ്യൻ സൈനികർക്ക്‌ തടവുശിക്ഷ വിധിച്ച്‌ ഉക്രയ്‌ൻ കോടതി. അലക്‌സാണ്ടർ ബോബികിൻ, അലക്‌സാണ്ടർ ഇവാനോവ്‌ എന്നീ സൈനികർക്കാണ്‌ ചൊവ്വാഴ്‌ച 11.5 വർഷം തടവ്‌ വിധിച്ചത്‌. ഇരുവരും ഖാർകിവിൽ റഷ്യൻ ആക്രമണത്തിന്റെ ഭാഗമായവരാണ്‌. ആഴ്ചകൾക്കുമുമ്പ്‌ കീവിലെ കോടതി മറ്റൊരു റഷ്യൻ സൈനികന്‌ ജീവപര്യന്തം തടവ്‌ വിധിച്ചിരുന്നു. അതേസമയം, കിഴക്കൻ നഗരമായ സെവറോഡൊണെട്‌സ്കിന്റെ പാതിയും റഷ്യ പിടിച്ചതായി മേയർ അറിയിച്ചു. ലുഹാൻസ്‌ക്‌ മേഖല ഏതാണ്ട്‌ പൂർണമായും നിലവിൽ റഷ്യൻ പിടിയിലാണ്‌. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽ 90 ശതമാനം നിരോധനം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. എന്നാൽ, വാതക ഇറക്കുമതി നിരോധിക്കുന്ന കാര്യത്തിൽ അംഗരാഷ്ട്രങ്ങൾക്കിടയിൽ കടുത്ത ഭിന്നതയുണ്ട്‌. Read on deshabhimani.com

Related News