കിഴക്കൻ ഉക്രയ്‌നിൽ 
ആക്രമണം ശക്തമാക്കി റഷ്യ



മോസ്‌കോ ഉക്രയ്‌ന്റെ കിഴക്കൻ മേഖലയിൽ റഷ്യ ആക്രമണം ശക്തമാക്കി. ഖർകിവിൽ ഷെൽ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ഡോണെടെസ്‌ക്‌ പ്രദേശത്ത്‌ ഇതുവരെ 150ൽ അധികം കുട്ടികൾ കൊല്ലപ്പെട്ടുവെന്നാണ്‌ റിപ്പോർട്ട്‌. റഷ്യ യുദ്ധം ജയിക്കില്ലെന്ന്‌ ജർമൻ ചാൻസലർ ഒലാഫ്‌ ഷോൾസ്‌ പറഞ്ഞു. ഫിൻലൻഡ്‌ പ്രധാനമന്ത്രി സന മറിൻ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‌ലാദിമിർ സെലൻസ്‌കിയുമായി കൂടിക്കാഴച നടത്തി. ആക്രമണത്തിൽ തകർന്ന ഇർപിൻ, ബുച്ച നഗരങ്ങളിലും അവർ സന്ദർശിച്ചു. നാറ്റോ അംഗത്വത്തിന്‌ അപേക്ഷിച്ച്‌ അധികം വൈകാതെയാണ്‌ സനയുടെ ഉക്രയ്‌ൻ സന്ദർശനം. ഉക്രയ്‌ൻ യുദ്ധത്തിൽ പരിക്കേറ്റ റഷ്യൻ സൈനികരെ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിൻ സന്ദർശിച്ചു. യുദ്ധം തുടങ്ങിയതിന്‌ ശേഷം ആദ്യമായാണ്‌ പുടിൻ സൈനികരെ കാണുന്നത്‌. റഷ്യൻ സൈനികരുടെ 14000 ൽ അധികം യുദ്ധക്കുറ്റങ്ങളാണ്‌ ഉക്രയ്‌ൻ അന്വേഷിക്കുന്നത്‌. ഉക്രയ്‌നിൽ നിന്നുള്ള ഭക്ഷ്യ വസ്തുക്കളുടെ കയറ്റുമതി തടഞ്ഞിട്ടില്ലെന്ന്‌ റഷ്യ പറഞ്ഞു. ഉപരോധം ഏർപ്പെടുത്തി തടസ്സം സൃഷ്‌ടിക്കുന്നത്‌ അമേരിക്കയും യൂറോപ്യൻ യൂണിയനുമാണെന്നും റഷ്യ പറഞ്ഞു. Read on deshabhimani.com

Related News