മരിയൂപോളിൽ ഒഴിപ്പിക്കൽ നിർത്തി



കീവ്‌ മരിയൂപോളിൽനിന്ന്‌ മാനുഷിക ഇടനാഴിവഴി ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. സിപോസിയയിലേക്ക്‌ പോകാനായി ഇരുനൂറോളം പേർ നഗരത്തിൽ  നിർദേശിച്ച ഇടത്ത്‌ എത്തിയെങ്കിലും ഷെൽ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായതോടെ റഷ്യൻ സൈന്യം ഇവരെ തിരിച്ചയച്ചു.      മരിയൂപോളിൽ കുടുങ്ങിക്കിടക്കുന്ന സ്‌ത്രീകളെയും കുട്ടികളെയും മുതിർന്ന പൗരന്മാരെയും പുറത്തെത്തിക്കാൻ ശനിയാഴ്‌ച ഉച്ചയോടെയാണ് നടപടി ആരംഭിച്ചത്. അസോവ്‌സ്തൽ ഉരുക്കുനിർമാണശാല ഒഴികെ മരിയൂപോളിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന്‌ കഴിഞ്ഞ ദിവസം റഷ്യ പ്രഖ്യാപിച്ചിരുന്നു. അതേസമയം, കിഴക്കൻ ലുഹാൻസ്‌ക്‌ പ്രദേശത്തുനിന്ന്‌ ഒഴിപ്പിക്കലിനുള്ള ട്രെയിൻ ശനിയാഴ്‌ച പുറപ്പെട്ടു. ഡോണെട്‌സ്‌ക്‌, ഡോൺബാസ്‌ പ്രദേശത്തുള്ളവർക്ക്‌ ട്രെയിനിൽ സ്ലൊവാക്യ–- ഹംഗറി അതിർത്തിയിൽ എത്താനാകും. ഒഡേസയിൽ 
മിസൈൽ ആക്രമണം തെക്കൻ തുറമുഖ നഗരമായ ഒഡേസ നഗരത്തിൽ റഷ്യയുടെ മിസൈൽ ആക്രമണത്തിൽ മൂന്നുമാസം പ്രായമുള്ള കുഞ്ഞ്‌ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടെന്ന്‌ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്ലോദിമിർ സെലൻസ്‌കി പറഞ്ഞു. 18 പേർക്ക്‌ പരിക്കേറ്റു. റഷ്യൻ മിസൈൽ പതിച്ച ഒഡേസയിലെ കെട്ടിടത്തിൽനിന്ന്‌ രാത്രി വൈകിയും പുക ഉയർന്നു.  റഷ്യ ആക്രമണത്തിൽ പ്രതികരിച്ചിട്ടില്ല. Read on deshabhimani.com

Related News