ഉക്രയ്‌ൻ ധാന്യവുമായി ആദ്യ കപ്പൽ പുറപ്പെട്ടു



കീവ്‌ ഭക്ഷ്യപ്രതിസന്ധി മറികടക്കാൻ ഉക്രയ്‌നിൽനിന്നുള്ള ധാന്യക്കയറ്റുമതി പുനരാരംഭിക്കാനുള്ള യുഎൻ ഇടപെടൽ ഫലംകാണുന്നു. ഉക്രയ്‌നിൽനിന്നുള്ള ആദ്യ ലോഡ്‌ ധാന്യവുമായുള്ള കപ്പൽ ഒഡേസ തുറമുഖത്തുനിന്ന്‌ ലബനനിലേക്ക്‌ പുറപ്പെട്ടു. 26,000 ടൺ ചോളമാണുള്ളത്‌. ലോകത്ത്‌ ഏറ്റവും കൂടുതൽ ചോളം കയറ്റുമതി ചെയ്യുന്ന നാലാമത്തെ രാജ്യമാണ്‌ ഉക്രയ്‌ൻ. 150 വർഷത്തിനിടെയിലെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്‌ ലബനനെന്ന്‌ യുഎൻ ചൂണ്ടിക്കാട്ടിയിരുന്നു. ധാന്യ കയറ്റുമതി പുനരാരംഭിച്ചതിനെ റഷ്യ സ്വാഗതം ചെയ്തു. വിഷയത്തിൽ റഷ്യയും ഉക്രയ്‌നും തുർക്കി, യുഎൻ എന്നിവയുമായി പ്രത്യേക ധാരണകളിൽ എത്തിയിരുന്നു. Read on deshabhimani.com

Related News