ഇന്ത്യയിൽ നിന്നുള്ളവർക്ക്‌ ബ്രിട്ടനിൽ ഇളവ്‌



ലണ്ടൻ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക്‌ ഇളവ്‌ അനുവദിച്ച്‌ ബ്രിട്ടൻ. കോവിഡ്‌ വാക്സിൻ പൂർണമായി  എടുത്തവർ സ്വയം തെരഞ്ഞെടുത്ത കേന്ദ്രത്തിൽ സമ്പർക്കവിലക്കിൽ കഴിഞ്ഞാൽ മതി. സ്വന്തം ചെലവിൽ സർക്കാർ കേന്ദ്രങ്ങളിൽ 10 ദിവസം നിർബന്ധിത സമ്പർക്കവിലക്ക്‌ എന്ന നിബന്ധനയാണ്‌ ഒഴിവാക്കിയത്‌. ബ്രിട്ടനിൽനിന്നോ യൂറോപ്പിൽനിന്നോ വാക്സിൻ സ്വീകരിച്ചവർക്ക്‌ സമ്പർക്കവിലക്ക് പൂർണമായും ഒഴിവാക്കി. ഫ്രാൻസ്‌ സന്ദർശിച്ച്‌ തിരിച്ചെത്തുന്ന, പൂർണമായും വാക്സിൻ സ്വീകരിച്ചവർക്കും സമ്പർക്കവിലക്ക്‌ ഒഴിവാക്കിയിട്ടുണ്ട്‌. Read on deshabhimani.com

Related News