യമനില്‍ സൗദി വ്യോമാക്രമണം ; 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, എണ്ണവില കുതിച്ചുയർന്നു



മനാമ> യുഎഇ തലസ്ഥാനമായ അബുദാബിയിലെ ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതി വിമതർ ഏറ്റെടുത്തതിനു പിന്നാലെ യമൻ തലസ്ഥാനമായ സനായിൽ നടന്ന സൗദിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രത്യാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.  സനായിൽ വ്യോമാക്രമണം തുടരുന്നതായി അൽ എക്ബാരിയ ടിവി അറിയിച്ചു. ഹൂതികളുടെ രണ്ടു ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ തകർത്തു. 24 മണിക്കൂറിനിടെ 24 തവണ സൗദി സഖ്യസേന വ്യോമാക്രമണം നടത്തിയതായും കനത്ത നാശനഷ്ടം ഉണ്ടായതായും ഹൂതികളുടെ അൽ മാസിറ ടിവിയും റിപ്പോർട്ട് ചെയ്തു. അബുദാബിയിൽ നടന്നത് ഭീകരാക്രമണമാണെന്നും തിരിച്ചടിക്കുമെന്നും യുഎഇ പ്രതികരിച്ചു.  ആക്രമണത്തെതുടർന്ന് ആഗോളവിപണിയിൽ എണ്ണവില കുതിച്ചുയരാൻ തുടങ്ങി. അസംസ്‌കൃത എണ്ണ ചൊവ്വാഴ്ച 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിലെത്തി. അബുദാബി വ്യവസായമേഖലയിലെ മുസഫ ഐകാഡിൽ ദേശീയ പെട്രോളിയം കമ്പനി അഡ്‌നോക്‌ സംഭരണകേന്ദ്രത്തിനു സമീപവും വിമാനത്താവളത്തിനു സമീപവും തിങ്കളാഴ്ച രാവിലെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥനിയുമാണ് മരിച്ചത്. രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റിരുന്നു. അമേരിക്കയുടെയും ഫ്രാൻസിന്റെയും സൈനികത്താവളമായ അൽ ദഫ്ര എയർബേസിനു സമീപമാണ് മുസഫമേഖല. മരിച്ചവരിൽ  മലയാളിയും യുഎഇ തലസ്ഥാനമായ അബുദാബിയിലെ ഡ്രോൺ ആക്രമണത്തിൽ മരിച്ച രണ്ട്‌ ഇന്ത്യക്കാരിൽ ഒരാൾ മലയാളിയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്‌. മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞതായി ഇന്ത്യൻ എംബസി അറിയിച്ചു. എന്നാൽ, ഇവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. ബന്ധുക്കളുമായി ബന്ധപ്പെട്ടുവരികയാണെന്നും മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്നും അറിയിച്ചു.   Read on deshabhimani.com

Related News