അല്‍ നെയാദിയും സംഘവും ബഹിരാകാശനിലയത്തില്‍



മനാമ ഒരു ദിവസത്തെ യാത്രയ്‌ക്കുശേഷം യുഎഇ ബഹിരാകാശസഞ്ചാരി സുൽത്താൻ അൽ-നെയാദി അടങ്ങുന്ന നാസയുടെ സ്‌പേസ് എക്‌സ് ക്രൂ-6 നാലുപേരടങ്ങിയ സംഘം വെള്ളിയാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ഇറങ്ങി. കിഴക്കൻ ആഫ്രിക്കയുടെ തീരത്ത് ഭൂമിയിൽനിന്ന് ഏകദേശം 420 കിലോമീറ്റർ  ഉയരത്തിൽ മണിക്കൂറിൽ 28,164 കിലോമീറ്റർ വേഗത്തിൽ ഐഎസ്എസിനൊപ്പം പേടകവും ഒരുമിച്ച് പറന്നാണ് ലാൻഡിങ്‌ പൂർത്തിയാക്കിയതെന്ന് നാസയുടെ തത്സമയ വെബ്കാസ്റ്റ് റിപ്പോർട്ട് ചെയ്തു.വെള്ളി രാവിലെ യുഎഇ സമയം 10.54ന് ഇവർ സഞ്ചരിച്ച ‘എൻഡവർ’ ഡ്രാഗൺ പേടകം ഐഎസ്എസുമായി ഡോക്കിങ്‌ സീക്വൻസ് അവസാനിപ്പിച്ച് അന്തിമ പരിശോധനകൾക്കുശേഷം പകൽ 12.50ന്‌ ബഹിരാകാശയാത്രികർ ഐഎസ്എസിൽ പ്രവേശിച്ചു.  തുടർന്ന്‌ മറ്റ് ഏഴ് ബഹിരാകാശ സഞ്ചാരികൾ അടങ്ങുന്ന എക്‌സ്‌പെഡിഷൻ 68-ൽ ചേർന്നതായും നാസ അറിയിച്ചു. ഇതോടെ ബഹിരാകാശനിലയത്തിൽ 11 പേരായി. Read on deshabhimani.com

Related News