അത്ഭുത രക്ഷപ്പെടൽ, 
പത്തുദിവസത്തിനുശേഷം



അങ്കാറ നാൽപ്പത്തിരണ്ടായിരത്തിലധികം പേരുടെ ജീവനെടുത്ത ഭൂകമ്പങ്ങളുണ്ടായി പത്തുദിവസത്തിനുശേഷം കൗമാരക്കാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി തുർക്കിയിലെ രക്ഷാപ്രവർത്തകർ. തെക്കുകിഴക്കൻ പ്രവിശ്യയായ കഹ്‌റമാൻമറാഷിൽ തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയ പതിനേഴുകാരിയെയാണ്‌ 248 മണിക്കൂറിനുശേഷം വ്യാഴാഴ്ച രക്ഷപ്പെടുത്തിയത്‌. സിറിയയിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം ഇനിയും ഉയരുമെന്ന്‌ ഐക്യരാഷ്ട്ര സംഘടന. രാജ്യത്ത്‌ 6000 പേർ മരിച്ചതായാണ്‌ ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്‌. തുർക്കിയിൽ ഇതുവരെ 36,187 പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 42,000 കടന്നു. Read on deshabhimani.com

Related News