തുർക്കി– സിറിയ 
ഭൂകമ്പം: മരണം അര ലക്ഷത്തിലേക്ക്‌



അങ്കാറ തുർക്കി–- സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം അര ലക്ഷത്തിലേക്ക്‌. ഇതിനകം 47,000 പേർ കൊല്ലപ്പെട്ടതായി  സ്ഥിരീകരിച്ചു. മരണം അര ലക്ഷം കടന്നേക്കുമെന്ന്‌ നേരത്തേ  യുഎൻ വ്യക്തമാക്കിയിരുന്നു. തുർക്കിയിൽ 41,000 പേരും സിറിയയിൽ ആറായിരം പേരുമാണ്‌ മരിച്ചത്‌. തുർക്കിയിൽമാത്രം 2,64,000 അപ്പാർട്ട്‌മെന്റുകൾ തകർന്നു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ്‌ റിപ്പോർട്ട്‌. വീട്‌ നഷ്ടപ്പെട്ടതിനാൽ പത്ത്‌ ലക്ഷത്തിലധികം പേർ ടെന്റുകളിലാണ്‌ കഴിയുന്നത്‌. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. Read on deshabhimani.com

Related News