ഭൂകമ്പത്തിൽ മരണം 11,500 കടന്നു ; ഇന്ത്യക്കാരനെ കാണാതായി ; 10 പേര്‍ കുടുങ്ങി



അങ്കാറ/ന്യൂഡല്‍ഹി ഭൂചലനമുണ്ടായ തുർക്കിയിൽ ഇന്ത്യാക്കാരനെ കാണാതായെന്നും10 ഇന്ത്യക്കാര്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിയെന്നും വിദേശ മന്ത്രാലയം അറിയിച്ചു.  ബംഗളൂരുവിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളെയാണ്‌ കാണാതായത്‌. വിദൂരമേഖലയിൽ കുടുങ്ങിക്കിടക്കുന്നവര്‍ നിലവില്‍ സുരക്ഷിതരാണെന്നും വിദേശമന്ത്രാലയം സെക്രട്ടറി സഞ്‌ജയ്‌ വർമ്മ പറഞ്ഞു. ഭൂകമ്പബാധിത മേഖലയിലെ അഡനയിൽ ഇന്ത്യൻ എംബസി കൺട്രോൾ റൂം തുറന്നു. തുർക്കിയിൽ മൂവായിരത്തോളം ഇന്ത്യക്കാരുണ്ട്. ഭൂകമ്പബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം മൂന്നുദിവസം പിന്നിടുമ്പോള്‍ ഇരുരാജ്യത്തുമായി 11,500 മരണം സ്ഥിരീകരിച്ചു. തുർക്കിയിൽ ഒമ്പതിനായിരത്തിലേറെ  മൃതദേഹം കണ്ടെടുത്തു. സിറിയയിൽ ഔദ്യോഗിക കണക്കുപ്രകാരം 2662 പേരാണ്‌ മരിച്ചത്‌. മഞ്ഞുറഞ്ഞ കാലാവസ്ഥയിൽ ദിവസങ്ങൾ പിന്നിടുംതോറും മരണസംഖ്യ ഉയരുമെന്നാണ്‌ ഐക്യരാഷ്ട്ര സംഘടനയുടെയും അന്താരാഷ്ട്ര ഏജൻസികളുടെയും മുന്നറിയിപ്പ്‌.  ദുരന്തം 2.3 കോടി ജനങ്ങളെ ബാധിച്ചിരിക്കാമെന്നാണ്‌ ലോകാരോഗ്യ സംഘടനയുടെ കണക്ക്‌.   സിറിയയിൽ വിമതമേഖലയിലേക്ക്‌ സഹായം വേണ്ടവിധം എത്തിക്കാനായിട്ടില്ല.  തുർക്കി പ്രസിഡന്റ്‌ റജെബ്‌ തയ്യിപ്‌ എർദോഗൻ ദുരന്തമേഖല സന്ദർശിച്ചു. Read on deshabhimani.com

Related News