തണുപ്പ്, പട്ടിണി , അതിജീവനം ; മരണം കാല്‍ലക്ഷം കടന്നു 




അങ്കാറ തുർക്കിയിലും സിറിയയിലും നാശംവിതച്ച ഭൂകമ്പത്തിൽ മരണം 25,000 കടന്നു. തുർക്കിയിൽമാത്രം 21000 പേരും സിറിയയിൽ നാലായിരത്തോളം പേരും മരിച്ചതായാണ്‌ കണക്ക്‌. ഇരു രാജ്യങ്ങളിലുമായി പതിനായിരങ്ങൾക്ക്‌ പരിക്കുണ്ട്‌. ദുരന്തം നടന്ന്‌ ആറാം ദിനവും രക്ഷാ പ്രവർത്തനം തുടരുകയാണ്‌. എന്നാൽ ഇനിയും കെട്ടിടങ്ങളിൽ കുടുങ്ങിയവരെ ജീവനോടെ രക്ഷിക്കുക ദുഷ്‌കരമാണ്‌.  ഭവനരഹിതരായ പതിനായിരങ്ങൾ താൽക്കാലിക അഭയകേന്ദ്രങ്ങളിലാണ്‌. തകർന്ന ബഹുനില മന്ദിരങ്ങളിൽ ഇപ്പോഴും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്‌. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി  അപൂർവം ചിലരെ ജീവനോടെ രക്ഷിക്കാനാകുന്നത്‌ രക്ഷാപ്രവർത്തകർക്ക്‌ ഊർജമകുന്നു. കൂടുതൽ രാജ്യങ്ങളിൽനിന്ന്‌ തുർക്കിയിലും സിറിയയിലും രക്ഷാപ്രവർത്തകർ എത്തി. യുഎൻ നേതൃത്വത്തിൽ ഭക്ഷ്യവസ്‌തുക്കൾ വിതരണം ചെയ്യുന്നുണ്ട്‌. വിവിധ സംഘടനകൾ കൂടുതൽ സഹായം വാഗ്‌ദാനം ചെയ്‌ത്‌ രംഗത്തെത്തി. പരിക്കേറ്റവർക്ക്‌ വൈദ്യസഹായം നൽകാനായി ക്യൂബയിൽനിന്നുള്ള രണ്ടു മെഡിക്കൽ സംഘം തുർക്കിയിലും സിറിയയിലും എത്തി. തുർക്കിയിലെ കടുത്ത ശൈത്യം രക്ഷാപ്രവർത്തനത്തിന്‌ വെല്ലുവിളിയാണ്‌. ആയിരക്കണക്കിനു കുടുംബങ്ങൾ വാഹനങ്ങളിലും താൽക്കാലിക ടെന്റുകളിലുമാണ് അഭയം തേടി. സിറിയയിൽ 53 ലക്ഷം ഭവനരഹിതർ ഇരുരാജ്യത്തെയും ഭൂകമ്പബാധിത മേഖലയില്‍  8,70,000-ത്തിലധികം പേര്‍ക്ക് ഭക്ഷണം ആവശ്യമുണ്ടെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. സിറിയയിൽമാത്രം 53 ലക്ഷത്തോളം പേര്‍ ഭവനരഹിതരായെന്ന് കരുതുന്നു. വിമതരുടെ നിയന്ത്രണ പ്രദേശങ്ങളിൽ ഇതുവരെ രണ്ട് സഹായസംഘം മാത്രമേ എത്തിയിട്ടുള്ളൂ. വിമതരുടെ നിയന്ത്രണത്തിലുള്ള സിറിയയിൽ ഏകദേശം 2300 മരണം ഉണ്ടായി. രക്ഷാപ്രവര്‍ത്തനത്തിനുള്ള വന്‍ യന്ത്രസാമഗ്രികള്‍ ഈ മേഖലയിലേക്ക് എത്തിയിട്ടില്ല. മാനുഷികപ്രതിസന്ധി കണക്കിലെടുത്ത് സിറിയയിൽ അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും യുഎന്‍ പ്രതിനിധി ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം ഗെബ്രിയേസസ് സിറിയയിലെ ഭൂകമ്പബാധിത നഗരമായ അലപ്പോയിൽ എത്തി. 129–ാം മണിക്കൂറിലും  രക്ഷപ്പെടുത്തൽ അവശിഷ്ടങ്ങൾക്കിടയിൽ കുടങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷ മങ്ങുന്നുവെങ്കിലും സിറിയയിലും തുര്‍ക്കിയിലും രക്ഷാപ്രവര്‍ത്തകര്‍ അത്ഭുതകരമായ അതിജീവനക്കാഴ്ചകള്‍ക്കും സാക്ഷ്യം വഹിക്കുന്നു. കോണ്‍ക്രീറ്റ് കൂമ്പാരത്തിനടിയില്‍നിന്ന്‌ 129 മണിക്കൂറിനുശേഷം കുടുംബത്തിലെ അഞ്ചുപേരെ രക്ഷപ്പെടുത്തി. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് തൊട്ടടുത്തുള്ള ഗാസിയാന്റെപ് പ്രവിശ്യയിലെ നൂർദാഗ് പട്ടണത്തിലാണ് അഞ്ച് ദിവസത്തോളം മണ്ണിനടിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. അച്ഛനെയും അമ്മയെയും മൂന്ന് മക്കളെയുമാണ് രക്ഷിച്ചത്. തെക്കന്‍ തുര്‍ക്കിയിലെ ഹതായയില്‍ ജീവിതം കീഴ്‌മേല്‍മറിച്ച ഭൂകമ്പത്തിന് 128 മണിക്കൂറിനുശേഷം അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പതിമൂന്നുകാരനെ ജീവനോടെ പുറത്തെത്തിച്ചു. ഗാസിയാന്റെപില്‍നിന്ന് മണ്ണിനടിയില്‍ 115 മണിക്കൂർ കുടുങ്ങിയ ​ഗര്‍ഭിണിയെയും അവരുടെ ഇളയമകളെയും പുറത്തെത്തിക്കാനായതും അത്ഭുതകരമായ അതിജീവനക്കാഴ്ചയായി.   Read on deshabhimani.com

Related News