ബ്രിട്ടനില്‍ പണിമുടക്കാന്‍ 
അരലക്ഷം ജീവനക്കാർ ; റെയിൽവേ സ്തംഭിക്കും



ലണ്ടൻ വേതനവർധന ആവശ്യപ്പെട്ട്‌ ബ്രിട്ടീഷ്‌ റെയിൽവേയിലെ അരലക്ഷത്തോളം ജീവനക്കാർ ത്രിദിന ​ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചു. 1989നു ശേഷം ബ്രിട്ടനിലെ ഏറ്റവും വലിയ റെയില്‍സമരമാകും ഇതെന്ന്‌ റെയിൽ ജീവനക്കാരുടെ സംഘടന ആർഎംടി അറിയിച്ചു. ഈ മാസം 21, 23, 25 തീയതികളിലാണ് പണിമുടക്ക്. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലാണ്‌ ജീവനക്കാർ പണിമുടക്കാൻ നിർബന്ധിതമായതെന്ന്‌ ആർഎംടി ജനറൽ സെക്രട്ടറി മിക്ക്‌ ലിഞ്ച്‌ പറഞ്ഞു. ബ്രിട്ടനിൽ നിലവിൽ ഒമ്പത്‌ ശതമാനമാണ്‌ വിലക്കയറ്റം. 40 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്‌. ലണ്ടനിലെ ഭൂ​ഗര്‍ഭ ട്രെയിന്‍ ശൃംഖലയായ ‘ട്യൂബ്‌’ ജീവനക്കാർ  21ന്‌ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്‌. ശമ്പളവര്‍ധന ആവശ്യപ്പെട്ട് ‘ട്യൂബ്‌’ ജീവനക്കാർ കഴിഞ്ഞദിവസവും പണിമുടക്ക് നടത്തി. ബ്രിട്ടനിലെ വ്യോമയാനമേഖലയും വന്‍ പ്രതിസന്ധി നേരിടുകയാണ്. മഹാമാരിക്കാലത്ത് സര്‍വീസ് മുടങ്ങിയതിനാല്‍ കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ഇപ്പോള്‍ സര്‍വ്വീസ് നടത്താന്‍ മതിയായ ജീവനക്കാര്‍ ഇല്ലാതെ സര്‍വ്വീ്സ് വെട്ടിച്ചുരുക്കേണ്ട ​ഗതികേടിലാണ് വ്യോമയാനകമ്പനികള്‍.   Read on deshabhimani.com

Related News