ട്രംപിന്റെ ട്വിറ്റർ വിലക്ക്‌ നീക്കി മസ്‌ക്‌



ന്യൂയോർക്ക്> അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ പുനഃസ്ഥാപിച്ചു. ട്രംപിനെ ട്വിറ്ററിലേക്ക് തിരികെയെത്തിക്കണോയെന്ന കാര്യത്തിൽ ട്വിറ്ററിന്റെ പുതിയ മേധാവി ഇലോൺ മസ്‌ക് അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. വോട്ടെടുപ്പ്‌ ഫലപ്രകാരമാണ്‌ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതെന്ന്‌ മസ്‌ക്‌ വ്യക്തമാക്കി. യുഎസ് ക്യാപിറ്റോൾ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ 2021 ജനുവരി ആറിനാണ്‌  ട്വിറ്റർ ട്രംപിന് വിലക്ക്‌ ഏർപ്പെടുത്തിയത്. ആക്രമണത്തിന്‌ പ്രേരിപ്പിക്കുന്ന ട്രംപിന്റെ ട്വീറ്റുകളെത്തുടർന്നായിരുന്നു നടപടി. ട്രംപിന്റെ അക്കൗണ്ട്‌ പുനഃസ്ഥാപിക്കുമെന്ന ഇലോൺ മസ്‌കിന്റെ ട്വീറ്റിന്‌ പിന്നാലെ ട്രംപിന്റെ അക്കൗണ്ട് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു. Read on deshabhimani.com

Related News