ട്രംപിന്റെ ഇംപീച്ച്‌മെന്റ്‌ വാദം 8 മുതൽ



വാഷിങ്‌ടൺ മുൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനെ ഇംപീച്ച്‌ ചെയ്യാനുള്ള നടപടികൾ അമേരിക്കൻ സെനറ്റിൽ ഫെബ്രുവരി എട്ടിന്‌ ആരംഭിക്കും. തിങ്കളാഴ്ച സഭാ മാനേജർമാർ ഇംപീച്ച്‌മെന്റ്‌ അനുച്ഛേദം വായിക്കും. അടുത്ത ദിവസമാണ്‌ അംഗങ്ങളുടെ സത്യപ്രതിജ്ഞ. അതിനുശേഷം ഇരുവിഭാഗത്തിനും വാദമുഖംനിരത്തി പ്രസ്താവന തയ്യാറാക്കാൻ സമയം നല്‍കും. ഫെബ്രുവരി എട്ടുമുതൽ ഇവയുടെ അവതരണം. കോവിഡ്‌ സമാശ്വാസ ബിൽ പരിഗണിക്കുന്നത്‌ ഉൾപ്പെടെയുള്ള മറ്റ്‌ ചുമതല സെനറ്റ്‌ ഇതിനിടെ നിർവഹിക്കും. ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കന്മാർക്കും സഭയിൽ 50 വീതം വോട്ടാണുള്ളത്‌. എന്നാൽ, സഭാധ്യക്ഷ കമല ഹാരിസിന്റെ വോട്ട്‌ കൂടി ലഭിക്കുമെന്നതിനാൽ നടപടികൾ സുഗമമാകുമെന്നാണ്‌ ബൈഡൻ സർക്കാർ പ്രതീക്ഷിക്കുന്നത്‌. ‘ട്രംപിന്റെ പ്രേരണ പ്രകാരം ക്യാപിറ്റോളിൽ ആറിനുണ്ടായ ആക്രമണം രാജ്യചരിത്രത്തിലെ ഏറ്റവും അപമാനകരമായ ഏടാണ്‌. മുറിവുണക്കി മുന്നോട്ട്‌ പോകണമെങ്കിൽ ഇതിന്‌ പിന്നിലുള്ളവർ ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂ,’ സെനറ്റിലെ ഭൂരിപക്ഷ കക്ഷിനേതാവ്  ‌ ചക്ക്‌ ഷൂമർ പറഞ്ഞു. Read on deshabhimani.com

Related News