ട്രംപ്‌ സെനറ്റിന്‌ മൊഴി നൽകണം



വാഷിങ്‌ടൺ അമേരിക്കയെ ലോകത്തിനുമുന്നിൽ നാണംകെടുത്തിയ ക്യാപിറ്റോൾ കലാപത്തിൽ മുൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ സെനറ്റിനുമുന്നിൽ മൊഴി നൽകണം. ഇതു സംബന്ധിച്ച അറിയിപ്പ്‌ കൈമാറി. ഇംപീച്ച്‌മെന്റ്‌ നടപടികളുടെ ഭാഗമായാണ്‌ നടപടി. ആവശ്യം ട്രംപിന്റെ നിയമസംഘം തള്ളി. ഫെബ്രുവരി ഒമ്പതിനാണ്‌ ഇംപീച്ച്‌മെന്റ്‌ നടപടികൾ ആരംഭിക്കുന്നത്‌. യുഎസ്‌ പ്രതിനിധി സഭയിലെ റിപബ്ലിക്കൻ അംഗം മാർജറി ഡെയിലാ ഗ്രീനെ അവർ അംഗമായ രണ്ടു സഭാസമിതിയിൽനിന്നു പുറത്താക്കി. വിദ്വേഷപ്രചാരണം നടത്തുകയും അക്രമാസക്തമായ ഗൂഢാലോചന സിദ്ധാന്തങ്ങൾ ഉയർത്തുകയും ചെയ്‌തതിനെ തുടർന്നാണ്‌ നടപടി. റിപബ്ലിക്കന്മാരിൽ ആരുംതന്നെ ഗ്രീനിന്റെ നിലപാടിനെ സഭയിൽ പിന്തുണച്ചില്ല. പുറത്താക്കാനുള്ള ഡെമോക്രാറ്റുകളുടെ ആവശ്യത്തെ 11 റിപബ്ലിക്കന്മാരും അനുകൂലിച്ചു.    ജോർജിയയിൽനിന്നുള്ള പ്രതിനിധിയാണ്‌ ഗ്രീൻ. Read on deshabhimani.com

Related News