ത്രിപുരയിലെ അക്രമം: മോദി മറുപടി പറയണം-- 
​ഗ്രീസ് കമ്യൂണിസ്റ്റ് പാര്‍ടി

ഡല്‍ഹിയില്‍ സിപിഐ എം നടത്തിയ പ്രതിഷേധ പ്രകടനം. സുഭാഷിണി അലി, വി ശിവദാസന്‍ എംപി, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, ഡി രാജ, സീതാറാം യെച്ചൂരി എന്നിവര്‍ മുന്‍നിരയില്‍


ഏതന്‍സ് ത്രിപുരയിലെ കമ്യൂണിസ്റ്റ് വിരുദ്ധ കലാപത്തെ ശക്തമായി അപലപിച്ച് ​ഗ്രീസ് കമ്യൂണിസ്റ്റ് പാര്‍ടി (കെകെഇ). രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദിയും ബിജെപിയുമാണ് നിന്ദ്യമായ ആക്രമണങ്ങള്‍ക്ക് മറുപടി പറയേണ്ടതെന്ന് സിപിഐ എമ്മിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇറക്കിയ സന്ദേശത്തില്‍ പറഞ്ഞു. ത്രിപുരയിലെ അതിക്രമത്തില്‍ പ്രതിഷേധിക്കാന്‍ ഇന്ത്യയിലെമ്പാടും തെരുവിലിറങ്ങിയ ജനാധിപത്യവിശ്വാസികളെ അഭിവാദ്യംചെയ്യുന്നു. സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ജനങ്ങളുടെയും പ്രക്ഷോഭത്തിലൂടെ  ഇത്തരം നീക്കങ്ങളെ ചെറുക്കണം. നീചമായ ആക്രമണം നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ​ഗ്രീസ് കമ്യൂണിസ്റ്റ് പാര്‍ടി കേന്ദ്ര കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. Read on deshabhimani.com

Related News