അഗ്നിപർവത സ്‌ഫോടനം : ചാരത്തില്‍ മൂടി ടോങ്ക



ഡിഡ്‌നി/ വെല്ലിങ്ടൺ അഗ്നിപർവത സ്‌ഫോടനത്തെ തുടർന്നുണ്ടായ സുനാമിയിൽ ദ്വീപ്‌ രാഷ്‌ട്രമായ ടോങ്കയിൽ വൻ നാശനഷ്‌ടം. സ്‌ഫോടനത്തെ തുടർന്ന്‌ ചാരം അടിഞ്ഞത്‌ രക്ഷാപ്രവർത്തനത്തിന്‌ വെല്ലുവിളിയായി. പ്രധാന വിമാനത്താവളത്തിൽനിന്ന്‌ രക്ഷാപ്രവർത്തകർ ചാരം നീക്കിക്കൊണ്ടിരിക്കുകയാണ്‌. മാംഗോ ദ്വീപിൽ ഒരു ഗ്രാമം പൂർണമായും അടാറ്റ ദ്വീപിന്‌ സമീപം കെട്ടിടങ്ങളും തകർന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.  വാർത്താവിനിമയ സംവിധാനം പുനഃസ്ഥാപിക്കാൻ നീക്കം നടക്കുന്നു. രണ്ട്‌ കപ്പലിൽ അവശ്യസാധനങ്ങളുമായി നിരീക്ഷണ സംഘം പുറപ്പെട്ടതായി  ന്യൂസിലൻഡ്‌ അറിയിച്ചു.മാംഗോയിലും അടാറ്റയിലും അഞ്ചുമുതൽ 10 മീറ്റർവരെ ഉയരത്തിൽ സുനാമി തിരകളുണ്ടായെന്ന്‌ ടോങ്കൻ നാവികസേന റിപ്പോർട്ട്‌ ചെയ്തു. 176 ദ്വീപ്‌ ചേർന്നതാണ്‌  ടോങ്ക. ഇതിൽ 36  ദ്വീപിലായി 1,04,494 പേരാണുള്ളത്‌. മൂന്ന് മരണം ഇതുവരെ സ്ഥിരീകരിച്ചു. Read on deshabhimani.com

Related News