"ടൈം ഷെൽട്ടറി'ന്‌ 
അന്താരാഷ്‌ട്ര ബുക്കർ



ലണ്ടൻ 2023ലെ അന്താരാഷ്‌ട്ര ബുക്കർ പുരസ്കാരം ബൾഗേറിയൻ എഴുത്തുകാരൻ ജോർജി ഗോസ്‌പിഡനോവിന്റെ ‘ടൈം ഷെൽട്ടറിന്‌’. പുരസ്കാരം നേടുന്ന ആദ്യ ബൾഗേറിയൻ കൃതിയാണിത്‌. അൽഷിമേഴ്‌സ്‌ രോഗത്തിന്‌ പരീക്ഷണ ചികിത്സ നടത്തുന്ന ക്ലിനിക്കിനെ ചുറ്റിപ്പറ്റിയുള്ള കഥപറയുന്ന പുസ്‌തകം ഇംഗ്ലീഷിലേക്ക്‌ വിവർത്തനം ചെയ്‌തത്‌ ഏഞ്ചല റോഡലാണ്‌. സമ്മാനത്തുകയായ 50,000  പൗണ്ട്‌ (ഏകദേശം 51 ലക്ഷം രൂപ) എഴുത്തുകാരനും പരിഭാഷകയ്ക്കും തുല്യമായി വീതിച്ചുനൽകും.  വിദേശഭാഷകളിൽ നിന്നും ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തി യുകെയിലോ, അയർലന്റിലോ പ്രസിദ്ധീകരിക്കുന്ന പുസ്‌തകങ്ങളെയാണ്‌ പുരസ്‌കാരത്തിന്‌ പരിഗണിക്കുന്നത്‌. 1968ൽ ജനിച്ച ഗോസ്‌പിഡനോവ്‌ അന്താരാഷ്‌ട്രതലത്തിൽ അറിയപ്പെടുന്ന ആധുനിക ബൾഗേറിയൻ കവിയും നോവലിസ്റ്റുമാണ്‌. Read on deshabhimani.com

Related News