ടെക്‌സാസ്‌ വെടിവയ്‌പ്‌ : പൊലീസ്‌ നടപടി വൈകി



ഹൂസ്റ്റൺ ടെക്‌സാസിലെ സ്‌കൂളിലുണ്ടായ വെടിവയ്‌പ്പിൽ പൊലീസിന്‌ വീഴ്‌ചയുണ്ടായതായി വെളിപ്പെടുത്തൽ. ടെക്‌സാസ്‌ സുരക്ഷാവകുപ്പ്‌ തലവൻ സ്റ്റീവൻ മക്രോയാണ്‌ വീഴ്‌ച സമ്മതിച്ചത്‌. വെടിവയ്‌പ്‌ നടത്തിയ സാൽവദോർ ദാമോസ്‌ (18) ക്ലാസ്‌ മുറിയിൽ കയറി മുക്കാൽ മണിക്കൂറോളം കഴിഞ്ഞാണ്‌ പൊലീസ്‌ അകത്തേക്ക്‌ കടന്നത്‌. അതുവരെ പുറത്ത്‌ നിന്നെന്നും ഇത്‌ തെറ്റായിപ്പോയെന്നും മക്രോ പറഞ്ഞു. ക്ലാസ്‌മുറിയിൽ അകപ്പെട്ട വിദ്യാർഥികൾ ഏഴ് തവണ അടിയന്തരസഹായ നമ്പരായ 911ൽ വിളിച്ച്‌ സഹായം അഭ്യർഥിച്ചിട്ടും പൊലീസ്‌ നടപടി വൈകി. കഴിഞ്ഞ ചൊവ്വ പകൽ 11.30നാണ്‌ സ്‌കൂളിൽ വെടിവയ്‌പുണ്ടായത്‌. സംഭവത്തിൽ രണ്ട്‌ അധ്യാപകരുൾപ്പെടെ 21 പേരാണ്‌ കൊല്ലപ്പെട്ടത്‌. ഇതിനിടെ, ഭരണകൂടത്തെ വിമർശിച്ച്‌ മുൻ പ്രസിഡന്റ്‌ ഡൊണൾഡ്‌ ട്രംപ്‌ രംഗത്തെത്തി. ഉക്രയ്‌ന്‌ ധനസഹായം നൽകുംമുമ്പ്‌ രാജ്യത്തെ സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന്‌ ട്രംപ്‌ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News