സ്ത്രീകൾ പ്രവേശന പരീക്ഷയും എഴുതേണ്ടെന്ന്‌ താലിബാൻ



ഇസ്ലാമാബാദ്‌ അഫ്‌ഗാനിസ്ഥാനിൽ സ്ത്രീകൾ സർവകലാശാലകളിലേക്ക്‌ പ്രവേശന പരീക്ഷ എഴുതുന്നതും വിലക്കി താലിബാൻ. സ്ത്രീകൾക്ക്‌ അനുമതി നൽകരുതെന്ന്‌ നിർദേശിച്ച്‌ സ്വകാര്യ സർവകലാശാലകൾക്ക്‌ കത്തെഴുതി. രാജ്യത്ത്‌ സ്ത്രീകൾക്ക്‌ താലിബാൻ ഇടക്കാല സർക്കാർ ഏർപ്പെടുത്തിയ വിവിധ വിലക്കുകൾ പിൻവലിപ്പിക്കാൻ അന്താരാഷ്ട്ര ഏജൻസികൾ ഇടപെടലുകൾ നടത്തുന്നതിനിടെയാണ്‌ പുതിയ വിലക്ക്‌. അഫ്‌ഗാനിസ്ഥാനിലെ 24 പ്രവിശ്യയിലായി 140 സ്വകാര്യ സർവകലാശാലയാണുള്ളത്‌. Read on deshabhimani.com

Related News