കാണ്ഡഹാറിലെ ഇന്ത്യൻ കോൺസുലേറ്റ്‌ പരിശോധിച്ച്‌ താലിബാൻ; കാറുകൾ മോഷ്‌ടിച്ച്‌ കടന്നു



കാബൂൾ > കാണ്ഡഹാറിൽ അടഞ്ഞുകിടന്ന ഇന്ത്യൻ കോൺസുലേറ്റിൽ പരിശോധന നടത്തി താലിബാൻ. രേഖകൾ പരിശോധിച്ചശേഷം പുറത്ത്‌ നിർത്തിയിട്ടിരുന്ന കാറുകൾ മോഷ്‌ടിച്ച്‌ കടന്നുകളഞ്ഞു. ദേശീയ രഹസ്യാന്വോഷണ ഏജൻസിയായ നാഷണൽ ഡയറക്‌ടറേറ്റ്‌ ഓഫ്‌ സെക്യൂരിറ്റിയിൽ  ജോലിചെയ്‌തിരുന്ന അഫ്‌ഗാൻ സ്വദേശികളെ തേടി താലിബാൻ കാബൂൾ നഗരമാകെ അരിച്ചുപെറുക്കുകയാണ്‌. ഓരോ വീടും കയറിയാണ്‌ പരിശോധന. കാബൂളിലെ എംബസി കൂടാതെ അഫ്‌ഗാനിസ്ഥാനില്‍ നാല് ഇന്ത്യൻ കോണ്‍സുലേറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. കാണ്ഡഹാറിനും ഹെറാത്തിനും പുറമേ മസാര്‍ - ഇ - ഷെരീഫിലും ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തിച്ചിരുന്നു. പ്രദേശത്ത് താലിബാന്‍ നിയന്ത്രണം ഏറ്റെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കോണ്‍സുലേറ്റ് അടച്ചുപൂട്ടി. Read on deshabhimani.com

Related News