തീക്കളി വേണ്ട ; ബൈഡനോട്‌ ഷി



ബീജിങ്‌ തയ്‌വാൻ വിഷയത്തിൽ തീക്കളി വേണ്ടെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡന്‌ മുന്നറിയിപ്പ്‌ നൽകി ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്‌. വ്യാഴാഴ്ച ഇരു നേതാക്കളും നടത്തിയ രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ടെലിഫോൺ സംഭാഷണത്തിലായിരുന്നു മുന്നറിയിപ്പ്‌. തയ്‌വാൻ ചൈനയുടെ ഭാഗമായ സ്വയംഭരണ പ്രദേശമാണെന്ന്‌ വ്യക്തമാക്കിയ ഷി, തീകൊണ്ട്‌ കളിക്കുന്നവർ തീയാൽത്തന്നെ ഒടുങ്ങുമെന്ന് ഓര്‍മിപ്പിച്ചു. യുഎസ്‌ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി തയ്‌വാൻ സന്ദർശിക്കുമെന്ന വാർത്തയെ തുടർന്ന്‌ ഇരു രാജ്യവും തമ്മിലുള്ള സംഘർഷം ഉച്ചസ്ഥായിയിലെത്തിയത്.ഇതിനിടെയാണ് ഫോൺ സംഭാഷണം. ഇരു നേതാക്കളും നേരിട്ട്‌ കൂടിക്കാഴ്ച നടത്താനുള്ള സാധ്യത പരിശോധിച്ചുവരുന്നതായി വൈറ്റ്‌ ഹൗസ്‌ അറിയിച്ചു. നവംബറിൽ ഇന്തോനേഷ്യയിൽ ജി 20 ഉച്ചകോടിയില്‍ ഷി പങ്കെടുക്കും. ഇതിനോട്‌ അനുബന്ധിച്ചായിരിക്കും കൂടിക്കാഴ്ച.   Read on deshabhimani.com

Related News