ശൈത്യം കഴിഞ്ഞു, 
യൂറോപ്പിൽ ചൂടേറിയ ജനുവരി



ബ്രസൽസ്‌ കടുത്ത ശൈത്യത്തിൽനിന്ന്‌ മുക്തിനേടിയ യൂറോപ്പിൽ ഇപ്പോൾ ചൂടേറിയ ജനുവരി. വിവിധ രാജ്യങ്ങളിൽ ദിവസങ്ങൾ കടന്നുപോകുംതോറും താപനില ഉയരുകയാണ്‌. പോളണ്ട്‌, ഡെന്മാർക്ക്‌, ചെക്ക്‌ റിപ്പബ്ലിക്, നെതർലൻഡ്‌സ്‌, ബലാറസ്‌, ലിത്വാനിയ, ലാത്‌വിയ എന്നീ രാജ്യങ്ങളിൽ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജനുവരിയാണിത്‌. പോളണ്ടിൽ 19 (ഡിഗ്രി സെൽഷ്യസ്‌), ചെക്ക്‌ റിപ്പബ്ലിക്കിൽ 19.6, ബലാറസിൽ 16.4 എന്നിങ്ങനെയാണ്‌ നിലവിലെ താപനില. ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങളിലും താപനില പതിവിലും ഉയർന്ന നിലയിലാണ്‌. Read on deshabhimani.com

Related News