സ്റ്റാർഷിപ്‌ 
പൊട്ടിത്തെറിച്ചു ; പരീക്ഷണപ്പറക്കൽ പരാജയം



ടെക്‌സസ് ലോകത്തെ ഏറ്റവും കരുത്തൻ റോക്കറ്റിന്റെ പരീക്ഷണപ്പറക്കൽ പരാജയം. സ്‌പേസ്‌ എക്‌സിന്റെ സ്റ്റാർഷിപ്‌ റോക്കറ്റാണ്‌ വിക്ഷേപണത്തിന്റെ നാലാം മിനിറ്റിൽ പൊട്ടിത്തെറിച്ചത്‌. തുടർന്ന്‌ മെക്‌സിക്കൻ കടലിൽ പതിച്ചു. ഭാവി ഗോളാന്തരയാത്രകൾക്കായി രൂപകൽപ്പന ചെയ്‌ത പടുകൂറ്റൻ റോക്കറ്റാണ്‌ സ്റ്റാർഷിപ്. വ്യാഴം വൈകിട്ട്‌ ടെക്‌സസിലെ സ്‌പേസ്‌ എക്‌സ്‌ ആസ്ഥാനത്തുനിന്നായിരുന്നു വിക്ഷേപണം. ആദ്യഘട്ടത്തിൽ കുഴപ്പമൊന്നുമില്ലാതെ കുതിച്ച റോക്കറ്റ്‌ അപ്രതീക്ഷിതമായി കത്തിയമരുകയായിരുന്നു. Read on deshabhimani.com

Related News