ഭൂരിപക്ഷം തെളിയിക്കാന്‍ ലങ്കന്‍ പ്രതിപക്ഷം



കൊളംബോ അടുത്തയാഴ്ചയോടെ അവിശ്വാസപ്രമേയം നൽകി പാർലമെന്റിൽ ഭൂരിപക്ഷം  തെളിയിക്കാനുള്ള നീക്കവുമായി ലങ്കന്‍ പ്രതിപക്ഷം. ഇതിനുള്ള നീക്കം തുടങ്ങിയെന്ന് പ്രതിപക്ഷത്തിന്റെ മുഖ്യ വിപ്പും എസ്‌ജെബി എംപിയുമായ ലക്ഷ്‌മൺ കിരിയെല്ല പറഞ്ഞതായി ഡെയ്‌ലി മിറർ റിപ്പോർട്ട്‌ ചെയ്തു. രാജ്യത്തെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാൻ എല്ലാ പാർടിക്കും പ്രാതിനിധ്യമുള്ള ദേശീയ സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റ്‌ വെള്ളിയാഴ്ച പാർടികളെ ക്ഷണിച്ചിരുന്നു.  പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവയ്ക്കുമോ എന്നതിൽ വ്യക്തതയില്ല. സർക്കാരിനെതിരെ പ്രതിഷേധാഹ്വാനം നടത്തുമെന്ന് ബുദ്ധമത നേതാക്കൾ മുന്നറയിപ്പ് നല്‍കി.  മരുന്നുവില 40% കൂടി കൊളംബോ രൂക്ഷമായ സാമ്പത്തികപ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ മരുന്നുവില 40 ശതമാനം വർധിപ്പിച്ചു. ആന്റിബയോട്ടിക്കുകൾ, കുറിപ്പടിയില്ലാതെ വാങ്ങുന്ന വേദനാസംഹാരികൾ, പ്രമേഹ, ഹൃദ്‌രോഗ മരുന്നുകൾ എന്നിവയ്ക്കുൾപ്പെടെ 60 മരുന്നിനാണ്‌ വില കൂട്ടിയതെന്ന്‌ ആരോഗ്യമന്ത്രി ചന്ന ജയസുമന അറിയിച്ചു. ആറാഴ്ചയ്ക്കിടെ രണ്ടാംതവണയാണ്‌ രാജ്യത്ത്‌ മരുന്നുവില കൂട്ടിയത്‌. മാർച്ച്‌ പകുതിയോടെ വില 30 ശതമാനം വർധിപ്പിച്ചിരുന്നു. ആശുപത്രികൾ മാസങ്ങളായി അടിയന്തര ശസ്ത്രക്രിയകൾ ഒഴികെയുള്ളവ മാറ്റിവയ്ക്കുകയാണ്‌. Read on deshabhimani.com

Related News