ശ്രീലങ്കയിൽ കലാപം: പ്രസിഡന്‍റിന്‍റെ കൊട്ടാരം ജനം കയ്യേറി, കാൻഡി റെയിൽവേ സ്റ്റേഷൻ പിടിച്ചെടുത്തു



കൊളംബോ> ശ്രീലങ്കയിലെ പ്രക്ഷോപം അതിരൂക്ഷമാവുന്നു. സൈനികരുടെ ബാരിക്കേഡുകൾ തകർത്ത് കൊളംബോയിൽ സമരക്കാർ മുന്നേറുകയാണ്. പ്രസിഡന്റ് ഗൊതബയ രജപക്‌സെയുടെ വസതി ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ കയ്യേറി. പൊലീസ് ബാരിക്കേഡുകൾ ഭേദിച്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം ഇപ്പോഴും അവിടെ തുടരുകയാണ്. #WATCH | Massive protests erupt in economic crisis-laden Sri Lanka as protesters amass at the President's Secretariat, who has reportedly fled the country. (Source: unverified) pic.twitter.com/SvZeLGTvKG — ANI (@ANI) July 9, 2022 രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബസുകളിലും ട്രെയിനുകളിലും ട്രക്കുകളിലുമായാണ് പ്രക്ഷോഭകർ തലസ്ഥാന നഗരത്തിലേക്ക് എത്തുന്നത്. കാൻഡി റെയിൽവേ സ്റ്റേഷൻ പിടിച്ചെടുത്തു. ട്രെയിനുകളും പ്രതിഷേധക്കാര്‍ പിടിച്ചെടുത്തു. പ്രക്ഷോഭം ശക്തി പ്രാപിക്കവേ 33 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രണ്ടുപേരുടെ നില ഗുരുതരമാണ്. Colombo | Tear gas shelled as protests erupt in economic crisis-laden Sri Lanka. Amid flaring protests, Sri Lanka President Gotabaya Rajapaksa has reportedly fled the country (Source: Reuters) pic.twitter.com/Hq4DHzWtPT — ANI (@ANI) July 9, 2022     Read on deshabhimani.com

Related News