രജപക്‌സെയ്‌ക്ക്‌ രാജ്യം വിടുന്നതിന്‌ വിലക്ക്‌



കൊളംബോ > ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയ്‌ക്ക്‌ രാജ്യംവിടുന്നതിന്‌ കോടതി വിലക്ക്‌. മകനും എംപിയുമായ നമൽ രജപക്‌സെയ്‌ക്കും മറ്റ്‌ 15 പേർക്കും കോടതി യാത്രാവിലക്കേർപ്പെടുത്തി. സർക്കാരിനെതിരെ സമരം ചെയ്‌തവരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ്‌ നടപടി. എല്ലാവരോടും പാസ്‌പോർട്ട്‌ ഹാജരാക്കാനും ഫോർട്ട്‌ മജിസ്‌ട്രേട്ട്‌ കോടതി ആവശ്യപ്പെട്ടു. ഭരണപക്ഷത്തെ എസ്‌എൽപിപി എംപിമാരായ 13 പേർ ഉൾപ്പെടെയാണ്‌ അന്വേഷണത്തിനായി രാജ്യത്ത്‌ തുടരേണ്ടത്‌.   Read on deshabhimani.com

Related News