ലങ്കയിൽ ഒരു ദിവസത്തേക്കുള്ള പെട്രോൾമാത്രം



കൊളംബോ സാധാരണനിലയിൽ ഒരുദിവസം വേണ്ടിവരുന്നതിൽ കുറവ്‌ പെട്രോൾമാത്രമേ രാജ്യത്തുള്ളൂവെന്ന്‌ ശ്രീലങ്കൻ ഊർജമന്ത്രി കാഞ്ചന വിജെശേഖര. അടുത്ത ലോഡ്‌ എത്താൻ രണ്ടാഴ്ചയിലേറെ എടുക്കും. രാജ്യത്ത്‌ 12,774 ടൺ ഡീസലും 4061 ടൺ പെട്രോളും മാത്രമാണ്‌ ബാക്കിയുള്ളത്‌. കഴിഞ്ഞയാഴ്ചമുതൽ രാജ്യത്ത്‌ ഇന്ധനം നൽകുന്നത്‌ അവശ്യ സർവീസിനു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. Read on deshabhimani.com

Related News