ശ്രീലങ്കയിൽ വൈദ്യുതി നിരക്ക്‌ 275 ശതമാനം കൂട്ടി



കൊളംബോ വൈദ്യുതി നിരക്കിൽ 275 ശതമാനം വർധന വരുത്തി ശ്രീലങ്കൻ ഇലക്ട്രിസിറ്റി ബോർഡ്‌. ആഗസ്തിൽ താരിഫ്‌ 264 ശതമാനം വർധിപ്പിച്ചിരുന്നു. ഇതോടെ വൻകിട ഉപയോക്താക്കൾക്ക്‌ നിലവിൽ നൽകുന്നതിന്റെ 60 ശതമാനം അധികം  നൽകേണ്ടി വരും. ഗാർഹികോപയോക്താക്കൾ മണിക്കൂറിൽ ഒരു കിലോവാട്ട്‌ വൈദ്യുതി ഉപയോഗിക്കുന്നതിന്‌ 30 രൂപ വീതം അടയ്ക്കേണ്ടി വരും. വിദേശനാണ്യശേഖരം ഇല്ലാതായതിനെ തുടർന്ന്‌ വൻ സാമ്പത്തികപ്രതിസന്ധി നേരിടുന്ന ശ്രീലങ്ക അന്താരാഷ്ട്ര നാണ്യനിധിയുടെ സഹായ പാക്കേജിനായുള്ള ശ്രമത്തിലാണ്‌. ഇതിനായി ഐഎംഎഫ്‌ മുന്നോട്ടുവച്ച നിബന്ധനയുടെ ഭാഗമായാണ്‌ നിരക്ക്‌ വർധനയെന്ന്‌ ശ്രീലങ്കൻ ഊർജമന്ത്രി കാഞ്ചന വിജെശേഖര പറഞ്ഞു. നിരക്ക്‌ വർധിപ്പിക്കുന്നതോടെ നിലവിൽ രാജ്യത്ത്‌ ഏർപ്പെടുത്തുന്ന രണ്ടര മണിക്കൂർ പവർകട്ട്‌ ഒഴിവാക്കാനാകുമെന്നാണ്‌ സർക്കാർ പ്രതീക്ഷിക്കുന്നത്‌. അധിക വരുമാനം ഇന്ധനം വാങ്ങാൻ ഉപയോഗിക്കും. Read on deshabhimani.com

Related News