ശ്രീലങ്കയിൽനിന്ന്‌ 19 പേർ 
ധനുഷ്‌കോടിയിൽ



പാലക്കാട്‌ സാമ്പത്തിക തകർച്ചയെത്തുടർന്ന്‌ രാഷ്‌ട്രീയ അസ്ഥിരത പടരുന്ന ശ്രീലങ്കയിൽനിന്ന്‌ ശനിയാഴ്‌ച രാത്രി 19 പേർ ധനുഷ്‌കോടിയിലും രാമേശ്വരത്തുമായി എത്തി. ത്രികോണമലയിൽ നിന്നുള്ള അഞ്ചു കുടുംബങ്ങളിലെ 19 പേരാണ്‌ എത്തിയത്‌. നാവികസേന പൊലീസിൽ ഏൽപ്പിച്ച ഇവരെ  മണ്ഡപം ക്യാമ്പിലേക്ക്‌ മാറ്റി. രണ്ടു മീൻപിടിത്ത ബോട്ടുകളിലായാണ്‌ ഇവർ തമിഴ്‌നാട്ടിലെത്തിയത്‌. ഒരു ബോട്ടിലുള്ളവരെ അരിസൽ മുനമ്പ്‌ മണൽത്തിട്ടയിൽ ഇറക്കിവിട്ടു. നാവികസേന റോന്തുചുറ്റുമ്പോൾ കടലിനു നടുവിലുള്ള മണൽതിട്ടയിൽ കുഞ്ഞുങ്ങളെ മുറുകെപിടിച്ച്‌ പേടിച്ചുവിറച്ചിരിക്കുന്ന 10 പേരെ കണ്ടെത്തി. ഇവരെ രക്ഷപ്പെടുത്തി ധനുഷ്‌കോടിയിൽ എത്തിക്കുകയായിരുന്നു. ഒരു കുഞ്ഞടക്കം ഒമ്പതു പേരെ രാമേശ്വരം മണ്ഡപം കടൽക്കരയിലും ഇറക്കിവിട്ടു. Read on deshabhimani.com

Related News