റഷ്യയിലെ പേം സർവകലാശാലയിൽ വെടിവയ്‌പ്‌; എട്ട്‌ മരണം, പത്ത്‌ പേർക്ക്‌ പരിക്ക്‌



മോസ്‌കോ > റഷ്യയിലെ പേം സർവകലാശാല ക്യാമ്പസിലുണ്ടായ വെടിവയ്‌പിൽ എട്ട്‌ മരണം. പത്ത്‌ പേർക്ക്‌ പരിക്ക്‌. ഇന്ന്‌ ഉച്ചയോടെ ക്യാമ്പസിലെത്തിയ ആയുധധാരിയായ അജ്ഞാതൻ ആളുകൾക്ക്‌ നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന്‌ അധികൃതർ അറിയിച്ചു.   reports of another school shooting in Russia; this time at Perm State University. Russian agencies say there are casualties. pic.twitter.com/jkeyGDLO05 — Mike Eckel (@Mike_Eckel) September 20, 2021 സംഭവത്തിൽ എത്രപേർ മരിച്ചെന്ന്‌ യൂണിവേഴ്‌സിറ്റി വ്യക്തമാക്കിയില്ല. എട്ട്‌ പേർ കൊല്ലപ്പെട്ടതായാണ്‌ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്‌. മരിച്ചവരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അക്രമിയെ പിന്നീട്‌ സുരക്ഷാ ജീവനക്കാർ പിടികൂടി. ഇയാളുടെ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.     Read on deshabhimani.com

Related News