പ്രതിഷേധത്തിനിടെ അബെയ്‌ക്ക്‌ വിട ; ഔദ്യോഗിക അന്തിമോപചാര ചടങ്ങില്‍ പങ്കെടുത്ത് ലോകനേതാക്കള്‍



ടോക്യോ കൊല്ലപ്പെട്ട ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ അബെയുടെ ഔദ്യോഗിക അന്തിമോപചാര ചടങ്ങ്‌ വ്യാപക പ്രതിഷേധത്തിനിടെ നടന്നു. കനത്ത സുരക്ഷയിൽ ടോക്യോയിലെ നിപ്പോൺ ബുഡോക്കനിലായിരുന്നു ചടങ്ങുകൾ. പ്രധാനമന്ത്രി ഫുമിയോ കിഷിദോയ്‌ക്കൊപ്പം അബെയുടെ ഭാര്യ ആകി അബെ ചിതാഭസ്‌മവുമേന്തി വന്നതോടെയാണ്‌ ചടങ്ങ്‌ ആരംഭിച്ചത്‌. ജപ്പാൻ രാജകുമാരൻ അകിഷിനോ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കൻ വൈസ്‌ പ്രസിഡന്റ്‌ കമല ഹാരിസ്‌ തുടങ്ങി എഴുനൂറിലധികം അതിഥികൾ അന്തിമോപചാരം അർപ്പിച്ചു. ഇന്ത്യ–-- ജപ്പാൻ സൗഹൃദത്തിൽ വിശ്വസിച്ചിരുന്ന മികച്ച നേതാവായിരുന്നു അബെയെന്ന്‌ മോദി അനുസ്‌മരിച്ചു. അബെയുടെ നിലപാടുകൾ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഔദ്യോഗിക അന്ത്യമോപചാര ചടങ്ങ്‌ വൻ സാമ്പത്തികച്ചെലവ്‌ ഉണ്ടാക്കുമെന്നും വിമർശിച്ച്‌ ഒരു വിഭാഗം ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. ജൂലൈ എട്ടിനാണ്‌ നാരെ നഗരത്തിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ അബെയെ അക്രമി വെടിവച്ച്‌ കൊന്നത്‌. Read on deshabhimani.com

Related News