കലാപം ഉണ്ടാക്കിയവർക്കെതിരെ നടപടി: ഷെയ്‌ഖ്‌ ഹസീന

videograbbed image / dd news youtube


ധാക്ക രാജ്യത്ത്‌ മതവികാരമിളക്കി കലാപമുണ്ടാക്കിയവർക്കെതിരെ ഉടൻ നടപടിയെടുക്കാൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാന്‌ നിർദേശം നൽകി ബംഗ്ലാദേശ്‌ പ്രധാനമന്ത്രി ഷെയ്‌ഖ്‌ ഹസീന. നവമാധ്യമ പ്രചാരണങ്ങൾ കണ്ണടച്ച്‌ വിശ്വസിക്കരുതെന്നും വസ്തുതകൾ പരിശോധിക്കണമെന്നും ജനങ്ങളോട്‌ ആവശ്യപ്പെട്ടു. ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക്‌ സർക്കാർ സഹായവും വാഗ്‌ദാനം ചെയ്തു. കുമിലിയിലെ ദുർഗാപൂജാവേദിയിൽ ഖുർആൻ അപമാനിക്കപ്പെട്ടെന്ന പ്രചാരണത്തെതുടർന്നാണ്‌ സംഘർഷം ആരംഭിച്ചത്‌. ആറുപേർ കൊല്ലപ്പെട്ടു. 66 വീട് നശിപ്പിക്കപ്പെട്ടു. 20 വീടിന്‌ തീയിട്ടു.  ആക്രമിക്കപ്പെട്ട ഹിന്ദുക്കൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഭരണകക്ഷിയായ അവാമി ലീഗ്‌ പാർടി സമാധാന റാലികൾ സംഘടിപ്പിച്ചു. ബംഗ്ലാദേശിൽ ന്യൂനപക്ഷത്തിനെതിരെയുണ്ടായ ആക്രമണങ്ങളെ അമേരിക്ക അപലപിച്ചു. Read on deshabhimani.com

Related News