തുര്‍ക്കി പ്രസിഡന്റിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് ജയില്‍

videograbbed image


ഇസ്താംബുൾ പ്രസിഡന്റ് റസീബ് തയ്യിബ് എർദോഗനെ വിമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തകയെ ജയിലിലടച്ച് തുര്‍ക്കി. രാജ്യത്തെ പ്രധാന ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകരിലൊരാളായ സെദേഫ് കബാസിനെയാണ് ചാനല്‍ പരിപാടിയിലെ പരാമര്‍ശത്തിന്റെ പേരില്‍ തുര്‍ക്കി കോടതി ജയിലിലടച്ചത്. ശനിയാഴ്ച രാത്രി പ്രതിപക്ഷ പാര്‍ടിയുടെ ചാനല്‍ അവതരിപ്പിച്ച പരിപാടിയുടെ പേരിലാണ് നടപടി. കൊട്ടാരത്തിൽ കയറിയതുകൊണ്ട് മാത്രം കാള രാജാവാകില്ല, പകരം കൊട്ടാരം കളപ്പുരയാകുമെന്നായിരുന്നു  സെദേഫിന്റെ  പരാമർശം . മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് സെദേഫിനെ വീട്ടില്‍കയറി അറസ്റ്റ് ചെയ്തു. അറസ്റ്റില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു. തുര്‍ക്കിയിലെ നിയമപ്രകാരം പ്രസിഡന്റിനെ അപമാനിക്കുന്നത് ഒന്ന് മുതല്‍ നാല് വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എർദോഗൻ പ്രസിഡന്റായതിന് ശേഷം പതിനായിരക്കണക്കിന് ആളുകൾക്കെതിരെ ഈ നിയമപ്രകാരം കേസെടുത്തു. Read on deshabhimani.com

Related News