ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി 
വിവാഹമോചനത്തിന്



ഹെൽസിങ്കി സ്ഥാനമൊഴിയുന്ന ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മാരിനും ഭര്‍ത്താവ് മാർക്കസ് റൈക്കോണനും വേര്‍പിരിയുന്നു. മൂന്നു വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാന്‍ സംയുക്ത അപേക്ഷ നല്‍കിയതായി ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. 19 വര്‍ഷമായി ഒരുമിച്ചുജീവിക്കുന്ന ഇവര്‍ 2020ലാണ് വിവാഹിതരായത്. അഞ്ചുവയസ്സുള്ള മകള്‍ ഉണ്ട്. "ഇനി ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരു'മെന്ന് ഇരുവരും ഇന്‍സ്റ്റ​ഗ്രാമില്‍ കുറിച്ചു. സോഷ്യൽ ഡെമോക്രാറ്റിക് പാർടി നേതാവായ സന്ന മാരിന്‍ 2019ല്‍ മുപ്പത്തിയേഴാം വയസ്സിലാണ് പ്രധാനമന്ത്രി പദത്തിലെത്തിയത്. എന്നാല്‍, കഴിഞ്ഞ മാസം ഫിൻലൻഡിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർടി തീവ്രവലതുപക്ഷ പാര്‍ടികളോട് പരാജയപ്പെട്ടു. Read on deshabhimani.com

Related News