പ്രതിക്ക്‌ തീവ്രവാദ ആശയങ്ങളോട്‌ ആഭിമുഖ്യം

photo credit: twitter


ന്യൂയോർക്ക്‌ കൊല്ലാനുള്ള ഫത്‌വ നിലവില്‍വന്ന് 33 വർഷത്തിനുശേഷമാണ്‌ സൽമാൻ റുഷ്‌ദിക്കെതിരെ ഇരുപത്തിനാലുകാരന്റെ വധശ്രമം. ന്യൂജഴ്‌സി ഫെയർവ്യു സ്വദേശിയായ ഹാദി മറ്റർ ഷിയ തീവ്രവാദ ആശയങ്ങളോട്‌ ആഭിമുഖ്യം പുലർത്തുന്ന വ്യക്തിയെന്നാണ്‌ റിപ്പോർട്ടുകൾ .   കലിഫോര്‍ണിയയിലാണ് ജനിച്ചതെങ്കിലും അടുത്തിടെ ഹാദി മറ്റർ ന്യൂജേഴ്സിയിലേക്ക് താമസം മാറ്റി. ഇയാളുടെ ഫോണും സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ്‌ പരിശോധിക്കുന്നു. ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ട്‌ ഇപ്പോൾ നിർജീവം. ഇതിലിട്ട ഹാദിയുടെ ചില പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്‌. ഇറാനിലെ കൊല്ലപ്പെട്ട കമാൻഡർ ഖാസിം സുലൈമാനിയുടെ ചിത്രവും ഇറാനോട്‌ അനുഭാവം പുലർത്തുന്ന മറ്റു ചിത്രങ്ങളും ഹാദി മറ്റർ പോസ്റ്റ്‌ ചെയ്‌തതായി ഇയാളുടെ ഫോൺ പരിശോധിച്ചതിൽനിന്ന്‌ വ്യക്തമായതായും റിപ്പോർട്ടുണ്ട്‌.      1988ലാണ് റുഷ്ദി ‘സാത്താനിക് വേഴ്സസ്’ എഴുതുന്നത്.  പ്രവാചക നിന്ദയാരോപിച്ച് ഇന്ത്യയടക്കം പല രാജ്യത്തിലും  പുസ്തകം നിരോധിച്ചു. 1989-ൽ ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി റുഷ്ദിയെ വധിക്കാൻ ഫത്‌വ ഇറക്കി. Read on deshabhimani.com

Related News