ഇന്ധന വിലവർധന ഇന്ത്യയുടെ നടുവൊടിക്കുന്നു: ജയ്‌ശങ്കർ



വാഷിങ്‌ടൺ ഉക്രയ്‌ൻ യുദ്ധത്തെതുടർന്നുണ്ടായ ഇന്ധന വിലവർധന ഇന്ത്യയുടെ നടുവൊടിക്കുന്നെന്ന്‌ വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ. ഇന്ധന ആവശ്യകത നിറവേറ്റുന്നത്‌ എങ്ങനെയെന്നതിൽ വികസ്വര രാജ്യങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടെന്നും ജയ്‌ശങ്കർ പറഞ്ഞു. ഉഭയകക്ഷി ചർച്ചയ്ക്കുശേഷം വാഷിങ്‌ടണിൽ അമേരിക്കൻ സ്റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കനൊപ്പം വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. ഏപ്രിലിനുശേഷം റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ ഇന്ധന ഇറക്കുമതി 50 മടങ്ങ്‌ വർധിച്ചിരുന്നു. നിലവിൽ രാജ്യം ആകെ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയുടെ പത്തുശതമാനവും റഷ്യയിൽനിന്നാണ്‌. ഉക്രയ്‌ൻ യുദ്ധത്തിനുമുമ്പ്‌ ഇത്‌ 0.2 ശതമാനം മാത്രമായിരുന്നു. Read on deshabhimani.com

Related News