യുദ്ധക്കപ്പൽ തകര്‍ത്തെന്ന് ഉക്രയ്‌ൻ; ഇല്ലെന്ന് റഷ്യ

videograbbed image


മോസ്‌കോ കരിങ്കടലിൽ വിന്യസിച്ചിരുന്ന റഷ്യയുടെ കൂറ്റൻ യുദ്ധക്കപ്പൽ മോസ്‌ക്‌വ തകർന്നിട്ടില്ലെന്ന്‌ റഷ്യ. യുദ്ധക്കപ്പലിനുനേരെ മിസൈൽ ആക്രമണം നടത്തിയെന്ന്‌ ഉക്രയ്‌ൻ അവകാശപ്പെട്ടിരുന്നു. എന്നാൽ, കപ്പലിൽ തീ പടർന്നത്‌ നിയന്ത്രണവിധേയമായെന്നും സുപ്രധാന യുദ്ധസാമഗ്രികൾക്ക്‌ കേടുപാട്‌ ഉണ്ടായിട്ടില്ലെന്നും റഷ്യ അറിയിച്ചു.  യുദ്ധക്കപ്പൽ തുറമുഖത്ത്‌ എത്തിക്കാനുള്ള ശ്രമം നടക്കുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നാണ്‌ റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണം.186.4 മീറ്റർ നീളമുള്ള മോസ്‌ക്‌വയ്‌ക്ക്‌ മണിക്കൂറിൽ 59 കീലോ മീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും. അഞ്ഞൂറോളം ജീവനക്കാരാണ്‌ ഉണ്ടാകാറുള്ളത്‌. മിസൈലുകളും പോർവിമാനങ്ങളും ഹെലികോപ്‌ടറുകളും വഹിക്കാൻ ശേഷിയുള്ള സോവിയറ്റ്‌ കാലത്ത്‌ നിർമിച്ച കപ്പൽ 1980ൽ ആണ്‌ സേനയുടെ ഭാഗമായത്‌. Read on deshabhimani.com

Related News