റഷ്യൻ എംബസിയുടെ സ്‌കൂൾ 
പിടിച്ചെടുത്ത്‌ പോളണ്ട്‌



മോസ്‌കോ പോളണ്ടിന്റെ തലസ്ഥാനമായ വാഴ്‌സയിൽ റഷ്യൻ എംബസി നടത്തുന്ന സ്‌കൂൾ പോളിഷ്‌ പൊലീസ്‌ പിടിച്ചെടുത്തു. റഷ്യൻ എംബസിയോട്‌ ചേർന്നുള്ള സ്‌കൂളിലാണ്‌ പൊലീസ്‌ എത്തിയത്‌. ജീവനക്കാരോട്‌ സ്‌കൂളിൽനിന്ന്‌ പുറത്തുപോകാനും സ്‌കൂൾ പ്രവർത്തനം അവസാനിപ്പിക്കാനും പൊലീസ്‌ നിർദേശിച്ചു. പോളണ്ടിന്റെ നടപടി നിയമവിരുദ്ധമാണെന്നും നയതന്ത്ര പരിരക്ഷയിലേക്കുള്ള കടന്നുകയറ്റമാണെന്നും പോളണ്ടിലെ റഷ്യൻ സ്ഥാനപതി സെർജി ആൻഡ്രിയേവ്‌ പറഞ്ഞു. ഉക്രയ്‌നിൽ റഷ്യ നടത്തിയ സൈനിക നടപടിയുടെ ഭാഗമായി പോളണ്ട്‌ നേരത്തേ റഷ്യൻ എംബസിയുടെ ബാങ്ക്‌ അക്കൗണ്ട്‌ മരവിപ്പിച്ചിരുന്നു. Read on deshabhimani.com

Related News