വിജയദിവസം ആഘോഷിച്ച്‌ റഷ്യ



മോസ്കോ രണ്ടാം ലോകയുദ്ധത്തിൽ സോവിയറ്റ്‌ യൂണിയൻ നാസി സൈന്യത്തെ മുട്ടുകുത്തിച്ചതിന്റെ സ്മരണയിൽ വിജയദിവസം ആഘോഷിച്ച്‌ റഷ്യ. ദേശാഭിമാനയുദ്ധത്തിലെ സോവിയറ്റ്‌ വിജയത്തിന്റെ എഴുപത്തേഴാം വാർഷികം സൈനിക പരേഡോടെയാണ്‌ ആഘോഷിച്ചത്‌. വിജയാഘോഷത്തിന്റെ ഭാഗമായി 1945 മേയിൽ സൈനികർ റെയ്‌ച്‌സ്‌റ്റാഗിൽ വിജയബാനർ കെട്ടിയതിന്റെ സ്മരണയിൽ റെഡ്‌ സ്ക്വയറിൽ  വിജയബാനർ വിരിച്ചു. 11,000 സൈനികർ അണിനിരന്ന പരേഡിൽ 131 സൈനികവാഹനവും ആയുധങ്ങളും പ്രദർശിപ്പിച്ചു. കിഴക്കൻ ഉക്രയ്‌നിൽ റഷ്യ മാതൃരാജ്യത്തെ പ്രതിരോധിക്കുകയാണ്‌. പാശ്ചാത്യരാജ്യങ്ങളാണ്‌ റഷ്യയെ ഉക്രയ്‌നെതിരായ സൈനികനടപടിയിലേക്ക്‌ തള്ളിവിട്ടത്‌. രണ്ടാം ലോകയുദ്ധവുമായി ബന്ധപ്പെട്ട വസ്തുതകളെ വളച്ചൊടിക്കാനും റഷ്യക്കെതിരായ ഭീതി പരത്താനും പാശ്ചാത്യരാജ്യങ്ങൾ ശ്രമിക്കുന്നു’–- രേഡിനെ അഭിസംബോധന ചെയ്ത റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിൻ പറഞ്ഞു. ദേശാഭിമാന 
 യുദ്ധം രണ്ടാം ലോകയുദ്ധത്തിലേക്ക്‌ സോവിയറ്റ്‌ യൂണിയനെ വലിച്ചിഴച്ച നാസി ആക്രമണത്തോടെയാണ്‌ മഹത്തായ ദേശാഭിമാനയുദ്ധം ആരംഭിച്ചത്‌. 1941 ജൂൺ 22ന്‌ യുദ്ധപ്രഖ്യാപനംപോലുമില്ലാതെ 30 ലക്ഷം ജർമൻ പട്ടാളക്കാർ സോവിയറ്റ്‌ യൂണിയനിലേക്ക്‌ ഇരച്ചുകയറുകയായിരുന്നു. നാലുവർഷം നീണ്ട യുദ്ധത്തിനൊടുവിൽ ജർമൻ പട്ടാളം തോറ്റോടി. യുദ്ധത്തിൽ 2.7 കോടി സോവിയറ്റ്‌ ജനങ്ങളും എട്ടുലക്ഷം സൈനികരും മരിച്ചു.   Read on deshabhimani.com

Related News