സെവെറോഡൊനാറ്റ്സ്ക് പിടിച്ചെടുക്കാന്‍ റഷ്യ



കീവ് ഉക്രയ്നിലെ കിഴക്കന്‍ മേഖലയിലെ പ്രതിരോധം ശക്തമാക്കിയ റഷ്യന്‍ സൈന്യം സെവെറോഡൊനാറ്റ്സ്ക് പിടിച്ചെടുക്കാനൊരുങ്ങുന്നു. ന​ഗരത്തിന്റെ ഭൂരിഭാ​ഗം പ്രദേശങ്ങളും തകര്‍ക്കപ്പെട്ടെങ്കിലും ഇരുരാജ്യങ്ങളും തോല്‍വിയോ ജയമോ പ്രഖ്യാപിച്ചിട്ടില്ല. കൂടുതല്‍ ശക്തമായ ആയുധങ്ങള്‍ വേണമെന്ന് പാശ്ചാത്യരാജ്യങ്ങളോട് ഉക്രയ്ന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൈക്കലോവ്, ഖര്‍ക്കീവ് മേഖലകളില്‍ മൂന്ന് ഉക്രയ്ന്‍ യുദ്ധവിമാനങ്ങള്‍ വ്യോമപ്രതിരോധ സേന തകര്‍ത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍, യുദ്ധത്തില്‍ ഉക്രയ്ന്‍ ജയിക്കാന്‍ പോവുകയാണെന്ന് ഓണ്‍ലൈനായി സിം​ഗപ്പുരിലെ സമ്മേളനത്തില്‍ പങ്കെടുത്ത ഉക്രയ്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി അവകാശപ്പെട്ടു. കൊല്ലപ്പെട്ടത് 
287 കുട്ടികള്‍ മരിയൂപോളില്‍ 24 കുട്ടികള്‍കൂടി കൊല്ലപ്പെട്ടതായി ഉക്രയ്ന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ശനിയാഴ്ച അറിയിച്ചു. ഇതോടെ ഉക്രയ്ന്‍–- റഷ്യ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 287 ആയി. 492ല്‍ അധികം കുട്ടികള്‍ക്ക് പരിക്കേറ്റു. Read on deshabhimani.com

Related News