ഉക്രയ്‌നിൽ 9 മുതൽ ‘യുദ്ധ’മെന്ന്‌ പാശ്ചാത്യമാധ്യമങ്ങൾ



മോസ്കോ ഉക്രയ്‌നിൽ ശരിക്കുള്ള യുദ്ധം തുടങ്ങാനിരിക്കുന്നതേയുള്ളൂവെന്ന്‌ പാശ്ചാത്യമാധ്യമങ്ങൾ. ഒമ്പത്‌ മുതൽ റഷ്യ ഉക്രയ്‌നിൽ ‘പൂർണയുദ്ധം’ പ്രഖ്യാപിക്കുമെന്ന്‌ സിഎൻഎൻ റിപ്പോർട്ട്‌ ചെയ്തു. റഷ്യ 1945ൽ നാസികളെ തോൽപ്പിച്ച ‘വിജയദിവസ’മാണ്‌ മെയ്‌ ഒമ്പത്‌. അന്നുമുതൽ കരുതൽ സേനയെയടക്കം ഇറക്കി ഉക്രയ്‌നിൽ പൂർണയുദ്ധത്തിലേക്ക്‌ റഷ്യ നീങ്ങുമെന്നാണ്‌ റിപ്പോർട്ട്‌. ഇതുവരെ ഉക്രയ്‌നിൽ ‘പ്രത്യേക സൈനിക ദൗത്യ’മാണ്‌ നടത്തുന്നതെന്നാണ്‌ റഷ്യൻ നിലപാട്‌. Read on deshabhimani.com

Related News